![](/movie/wp-content/uploads/2020/01/4as7.jpg)
പരസ്പരത്തിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചത്. പദ്മാവതിയും മക്കളും വേറിട്ട കാഴ്ചകളാണ് പര്സപരത്തിലൂടെ നൽകിയത്. സീരിയലിലെ വില്ലത്തി അമ്മായി അമ്മയായിട്ടല്ല മറിച്ച് സ്നേഹനിധിയും മരുമക്കളെ മക്കളായി കാണുന്ന അമ്മയി അമ്മയായിട്ടാണ് പദ്മാവതി എത്തുന്നത്.
മീനാക്ഷിയുടെ കുശുമ്പും, കുന്നായ്മയും സൂരജിന്റെ കുടുംബ സ്നേഹവും,കൃഷ്ണന്റെയും, സുഭാഷിന്റെയും, സുരേഷിന്റെയും ഒളിച്ചുകളികളും എല്ലാം കൂടി ആകെ മൊത്തം കണ്ടു പഴകിയ സീരിയലുകളിൽ നിന്നുള്ള മറ്റൊരു ദൃശ്യാവിഷ്ക്കാരം കൂടിയായിരുന്നു പരസ്പരം. പരസ്പരത്തിലെ ദീപ്തിയായി എത്തിയത് ഗായത്രി അരുൺ ആയിരുന്നു. ദീപ്തിയും സൂരജും സന്തുഷ്ടകരമായ ജീവിതം മുൻപോട്ട് പോകുന്നതിനിടയിലായിരുന്നു വേഗം പരസ്പരം അവസാനിപ്പിക്കുന്നത്.
പരസ്പരത്തിലെ അഭിനയത്തിനുശേഷം പിന്നീട് അതിലെ കേന്ദ്രകഥാപാത്രം ദീപ്തിയെ മറ്റ് പരമ്പരകളിൽ എവിടെയും കാണാൻ കഴിഞ്ഞില്ല. താരം സിനിമയിലേക്ക് ചേക്കേറിയതാകാം ഇതിന് പിന്നിലെ കാരണം എന്നായിരുന്നു സാധാരണക്കാരായ കാഴ്ചക്കാർ വിശ്വസിച്ചു പോന്നത്. എന്നാൽ ആ പരമ്പരയിലെ തന്നെ മറ്റൊരു പ്രമുഖ നടിയുടെ ഇടപെടൽ മൂലം ആദ്യം മുതൽക്ക് തന്നെ ഗായത്രി സീരിയലിൽ നിന്നും പിന്മാറാൻ ഒരുങ്ങിയിരുന്നുവെന്നാണ് സീരിയൽ രംഗത്തുള്ള ചിലർ പറയുന്നത്.
ആ പ്രമുഖ നടി ഇടപെട്ടത് മുഖാന്തിരം ആണ് ഇപ്പോൾ ഗായത്രി സീരിയലുകളിൽ എത്താത്തത്. ദീപ്തിയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് തനിക്ക് ഇൻഡസ്ട്രിയിൽ പിടിച്ചുനില്ക്കാൻ ഉള്ള വെല്ലുവിളി ആകുമോ എന്ന ഭയവും ഇതിന് പിന്നിൽ ഉണ്ടാകാം. സീരിയൽ സെറ്റുകളിൽ വച്ച് ദീപ്തിയും ഈ നടിയും തമ്മിൽ വാഗ്വാദങ്ങൾ ഉണ്ടായതായും അന്ന് ഗായത്രിയെ അനുനയിപ്പിച്ചത് സുഹൃത്തുക്കൾ ആണെന്നും അഭിപ്രായം ഉണ്ട്. ഈ കാരണങ്ങൾ കൊണ്ടാണ് പരസ്പരം വേഗം അവസാനിപ്പിച്ചതെന്നാണ് ചിലരുടെ നിരീക്ഷണം.
Post Your Comments