CinemaGeneralKollywoodLatest NewsNEWS

പൊതുവേദിയിൽ ആദ്യമായി സിമ്രാനൊപ്പം ഇളയ ദളപതിയുടെ ഭാര്യ ; വീഡിയോ കാണാം

ഭർത്താവിനൊപ്പം സിനിമയുടെ ഓഡിയോ ലോഞ്ചിലോ പ്രമോഷൻ പരിപാടികളിലോ ഒന്നും സംഗീത പങ്കെടുക്കാറില്ല

ഇളയ ദളപതി വിജ‌യ്‌യുടെ ഉയര്‍ച്ചകളിലും വീഴ്ചകളിലും ഒപ്പം നിൽക്കുന്ന ആളാണ് ഭാര്യ സംഗീത.  ഭർത്താവിനൊപ്പം സിനിമയുടെ ഓഡിയോ ലോഞ്ചിലോ പ്രമോഷൻ പരിപാടികളിലോ ഒന്നും സംഗീത പങ്കെടുക്കാറില്ല. സംഗീതയുടെ ഫോട്ടോ പോലും വളരെ വിരളമായി മാത്രമേ കണ്ടിട്ടുളളൂ. ഇപ്പോഴിതാ ഇതാദ്യമായി പൊതുവേദിയിൽ എത്തിയിരിക്കുകയാണ് സംഗീത.

ചാനൽ അവാർഡിനു വേണ്ടിയായിരുന്നു സംഗീതയുടെ വരവ്. നടി സിമ്രാനാണ് സംഗീതയ്ക്ക് അവാർഡ് നൽകിയത്. ക്യൂട്ട് പുഞ്ചിരിയോടും വിനയത്തോടും കൂടിയ പെരുമാറ്റത്തിലൂടെ സംഗീത ആരാധകരുടെ കയ്യടി നേടി. ആദ്യമായി സ്റ്റേജിലെത്തിയ സംഗീതയോട് നന്ദി മാത്രം പറഞ്ഞോളൂ എന്നാവശ്യപ്പെട്ട് അവതാരക മൈക്ക് കൈമാറിയതും ശ്രദ്ധിക്കപ്പെട്ടു

shortlink

Post Your Comments


Back to top button