മലയാളത്തിന്റെ വിസ്മയ താരമാണ് മോഹന്‍ലാല്‍. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട മോഹന്‍ലാലിനു കരിയറിലെ മികച്ച വിജയങ്ങളും സ്വന്തമായി. വൈശാഖ് ഒരുക്കിയ പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടന്നുകൊണ്ടാണ് ലൂസിഫര്‍ മോളിവുഡിലെ എറ്റവും വലിയ വിജയ ചിത്രമായി മാറിയത്.
മോഹന്‍ലാല്‍ സ്ഥാപിച്ച റെക്കാര്‍ഡുകള്‍ നടന്‍ തന്നെ മറികടക്കുന്ന കാഴ്ചയാണ് ഇത്തവണയും കാണാനായത്. ദൃശ്യം, പുലിമുരുകന്‍, ഒടിയന്‍ എന്നീ സിനിമകള്‍ക്ക് പിന്നാലെയാണ് ലൂസിഫറും കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ നാല് വന്‍ വിജയങ്ങളാണ് താരം സ്വന്തം പേരില്‍ ചാര്‍ത്തിയത്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദൃശ്യം തിയ്യേറ്ററുകളില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. 60 കോടിയിലധികമാണ് ദൃശ്യം തിയ്യേറ്ററുകളില്‍ നിന്ന് നേടിയത്. ദൃശൃത്തിന്റെ റെക്കോര്‍ഡ് മറികടന്നത് മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനായിരുന്നു.
വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പുലിമുരുകന്‍ കുടുംബ പ്രേക്ഷകര്‍ മാത്രമല്ല കുട്ടികളും വലിയ രീതിയില്‍ ആഘോഷിച്ചു. 150 കോടി കളക്ഷനാണ് സിനിമ സ്വന്തമാക്കിയത്. എറ്റവും കൂടുതല്‍ പേര്‍ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനായിരുന്നു. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക. തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ ഒടിയന്‍ നൂറ് കോടിക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കി. സോഷ്യല്‍ മീഡിയയില്‍ ഇത്രയും അധികം ഹൈപ്പ് കിട്ടിയ മറ്റൊരു ചിത്രം ഈ ദശാബ്ദത്തില്‍ ഉണ്ടായില്ല എന്ന് തന്നെ പറയാം.
കായംകുളം കൊച്ചുണ്ണി, ഇട്ടിമാണി മെയിഡ് ഇന്‍ ചൈന തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ മോഹന്‍ലാനിന്റെ പേരില്‍ പ്രദര്‍ശനത്തിനു എത്തിയിരുന്നു. വന്‍ മുതല്‍ മുടക്കില്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന മരയ്ക്കാര്‍ അറബികടലിലേ സിംഹം എന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments