BollywoodGeneralLatest News

പ്രസവത്തിനുള്ള തിയതി പറഞ്ഞപ്പോള്‍ തന്നെ ഇത് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു; വെളിപ്പെടുത്തലുമായി അര്‍പ്പിത

ഇത് അറിഞ്ഞ സല്‍മാന്‍ പറഞ്ഞത് എനിക്കുള്ള സമ്മാനം തരൂ എന്നാണ്. അതുകൊണ്ടു തന്നെ മകള്‍ അയത്തിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ത്തന്നെ ഭൂമിയിലേക്ക് സ്വാഗതം ചെയ്യണമെന്നത് തങ്ങളുടെ ആഗ്രഹമായിരുന്നു എന്നുമാണ് ആയുഷ് പറയുന്നത്.

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ പിറന്നാള്‍ കുടുംബവും സുഹൃത്തുക്കളും ആരാധകരും ചേര്‍ന്ന് വലിയ ആഘോഷമാക്കിയിരുന്നു. എന്നാല്‍ താരത്തിനു ഏറ്റവും വലിയ സമ്മാനം നല്‍കിയത് സഹോദരി അര്‍പ്പിത ഖാനാണ്. സല്‍മാന്റെ പിറന്നാളിന്റെ അന്നു തന്നെയാണ് അര്‍പ്പിത തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ സഹോദരന്റെ ജന്മദിനത്തിന് തന്നെ കുഞ്ഞ് ജനിച്ചത് യാദൃച്ഛികമായിട്ടല്ലെന്നും പ്രസവത്തിനുള്ള തിയതി പറഞ്ഞപ്പോള്‍ തന്നെ ഇത് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍പ്പിത ഖാനും കുടുംബവും.

ഡിസംബര്‍ 27നായിരുന്നു സല്‍മാന്റെ ജന്മദിനം. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ ആയിരുന്നു അര്‍പ്പിതയും ഭര്‍ത്താവ് ബോളിവുഡ് താരവുമായ ആയുഷ് ശര്‍മയും. ഡിസംബര്‍ അവസാനത്തെ ആഴ്ചയോ, ജനുവരി ആദ്യത്തെ ആഴ്ചയോ ആണ് ഡ്യൂ ഡേറ്റ് ആയി പറഞ്ഞിരുന്നത്. ഇത് അറിഞ്ഞ സല്‍മാന്‍ പറഞ്ഞത് എനിക്കുള്ള സമ്മാനം തരൂ എന്നാണ്. അതുകൊണ്ടു തന്നെ മകള്‍ അയത്തിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ത്തന്നെ ഭൂമിയിലേക്ക് സ്വാഗതം ചെയ്യണമെന്നത് തങ്ങളുടെ ആഗ്രഹമായിരുന്നു എന്നുമാണ് ആയുഷ് പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button