BollywoodCinemaGeneralLatest NewsNEWS

ഉറിയുടെ തിരക്കഥ വായിച്ചത് ഞാന്‍ അതില്‍ അഭിനയിച്ചത് കൊണ്ടല്ല: കാരണം പറഞ്ഞു വിക്കി കൗശാല്‍

ഉറി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഏഴു മാസം പരിശീലനമുണ്ടായിരുന്നു

നാല് വര്‍ഷം കൊണ്ട് ബോളിവുഡിന്റെ നായക നിരയില്‍ തന്റെതായ ഇരിപ്പിടം സ്വന്തമാക്കാന്‍ വിക്കി കൗശാല്‍ എന്ന യുവതാരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡില്‍ കൈ നിറയെ സിനിമകളുമായി നില്‍ക്കുന്ന വിക്കിയുടെ ഏറെ ശ്രദ്ധേയമായ പ്രടകണം സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ കഥ പറഞ്ഞ ഉറിയിലേതായിരുന്നു .ഒരു നടന്‍ എന്ന രീതിയോടെയല്ല താന്‍ ആ സിനിമയുടെ തിരക്കഥ വായിച്ചതെന്നും സര്‍ജിക്കല്‍ സ്ട്രൈക്കില്‍ എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംഷയായിരുന്നു അതിനു പിന്നിലെന്നും മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍  വിക്കി കൗശാല്‍ പറയുന്നു.

വിക്കി  കൗശാലിന്റെ വാക്കുകള്‍

ഉറി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഏഴു മാസം പരിശീലനമുണ്ടായിരുന്നു. എന്റെ ബോഡി തീര്‍ത്തും മാറ്റി എടുത്തെ പറ്റൂ. ഒരു ഫോട്ടോയ്ക്ക്  പോസ് ചെയ്യുമ്പോള്‍ പോലും തോന്നണം ഞാനാണ്‌ കമാന്റിംഗ് ഓഫീസര്‍ എന്ന്.  രാസി എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷമാണു ഞാന്‍ ഉറിയുടെ തിരക്കഥ വായിക്കുന്നത്. ഉറിയില്‍ നടക്കുന്ന സര്‍ജിക്കല്‍ സ്ട്രൈക്കില്‍ യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചു എന്നറിയാന്‍ താല്പര്യമുള്ള ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലാണ് വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അതില്‍ അലിഞ്ഞു ചേര്‍ന്നു.

shortlink

Post Your Comments


Back to top button