ബിഗ് ബോസ് മലയാളത്തിന്റെ അടുത്ത സീസണെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്തവണ ആരൊക്കെയായിരിക്കും മത്സരിക്കാനെത്തുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. കഴിഞ്ഞ സീസണില്‍ പങ്കെടുത്തവരും ഇതേക്കുറിച്ചറിയാനായി കാത്തിരിക്കുന്നുണ്ട്. ചിലരൊക്കെ തങ്ങളുടെ ആഗ്രഹം വ്യക്തമാക്കി എത്തുകയും ചെയ്തു. ജീവിതത്തില്‍ മികച്ച അനുഭവമാണ് ബിഗ് ബോസ് സമ്മാനിച്ചതെന്ന് പലരും വ്യക്തമാക്കിയിരുന്നു. ജഗതി ശ്രീകുമാറിന്‍രെ മകളും അഭിനേത്രിയും നര്‍ത്തകിയുമായ ശ്രീലക്ഷ്മിയും ബിഗ് ബോസില്‍ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. അതൊരു തമാശയായിരുന്നു. കാണുന്നവര്‍ക്ക് അത് വെറുമൊരു ഷോയായിരുന്നു, എന്നാല്‍ തങ്ങള്‍ക്ക് അങ്ങനെയായിരുന്നില്ല. പുതിയ സുഹൃത്തുക്കളെ കിട്ടുകയും എല്ലാവരും ഒരു കുടുംബം പോലെയുമൊക്കെയാണ് കഴിഞ്ഞത്. ബിഗ് ബോസിലൂടെ പുതിയ സുഹൃത്തുക്കളെ ലഭിച്ചതില്‍ സന്തോഷമുണ്ട്. ഈ പരിപാടിയില്‍ വന്നതിന് ശേഷമാണ് കുടുതല്‍ പേര്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്നും താരപുത്രി പറയുന്നു.
ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധ നേടിയ ആര്യയെ ബിഗ് ബോസില്‍ കാണാന്‍ തനിക്കാഗ്രഹമുണ്ടെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. വളരെ ഒറിജിനലായ വ്യക്തിയാണ് ആര്യ. ബിഗ് ബോസിലേക്കെത്തിയാല്‍ ശക്തയായ മത്സരാര്‍ത്ഥിയായി ആര്യ മാറും. യഥാര്‍ത്ഥത്തിലുള്ള വ്യക്തിത്വം എങ്ങനെയാണോ അത് തന്നെ പുറത്തെടുക്കുകയെന്ന ഉപദേശമാണ് ശ്രീലക്ഷ്മി പുതിയ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.
Post Your Comments