പ്രണയ ബന്ധം തുടരാന്‍ നിര്‍ബന്ധിച്ച മുന്‍ കാമുകനെ കൊലപ്പെടുത്തി സീരിയല്‍ താരം ദേവി. മരക്കഷ്ണവും ചുറ്റികയും കൊണ്ട് തലയ്ക്കടിച്ചാണ് ദേവി സിനിമ ടെക്നീഷ്യനായ എം രവി (38)യെ ദാരുണമായി കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദേവിയുടെ സഹോദരിയുടെ കോലത്തൂരിലെ വീട്ടിലായിരുന്നു കൊലനടന്നത്. കാമുകനെ കൊലപ്പെടുത്തിയ ശേഷം ദേവി പൊലീസിനു മുമ്ബാകെ കീഴടങ്ങി.
മധുര സ്വദേശിയായ രവിയും ടെലിവിഷന്‍ ചാനല്‍ സീരിയലുകളില്‍ ചെറിയ റോളുകള്‍ ചെയ്തിരുന്ന ദേവിയും പ്രണയത്തിലായിരുന്നു. വര്‍ഷങ്ങളോളം നീണ്ട പ്രണയം ഭര്‍ത്താവ് ശങ്കറും കുടുംബവും അറിഞ്ഞതോടെ ദേവി പിന്മാറിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ദേവിയെ തേടി കൊലത്തൂരിലെ വീട്ടില്‍ രവി ചെന്നിരുന്നു. അവിടെ ടെവിയില്ലെന്നു അറിഞ്ഞ രവി 1.30 മണിയോടെ സമീപത്തുള്ള സഹോദരിയുടെ വീട്ടില്‍ എത്തുകയും ബന്ധം പുനഃസ്ഥാപിക്കാന്‍ സഹായിക്കണമെന്നു സഹോദരി ലക്ഷ്മിയോട് ആവശ്യപ്പെടുകയും ചെയ്തു. സഹായം വാഗ്ദാനം ചെയ്ത ലക്ഷ്മി ഇയാളെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ദേവിയെയും ശങ്കറിനെയും വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി. ദേവിയെ കണ്ടയുടന്‍ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് വഴക്കിട്ടു. ഇതിനിടെ ദേവി രവിയെ അടിച്ചുവീഴ്ത്തി. തലതകര്‍ന്ന് രക്തം വാര്‍ന്ന് രവി കൊല്ലപ്പെട്ടു എന്നുറപ്പായതോടെ ദേവി നേരെ രാജമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ദേവിയുടെ ഭര്‍ത്താവ് ബി ശങ്കര്‍, സഹോദരി എസ് ലക്ഷ്മി, ഭര്‍ത്താവ് സവരിയര്‍ എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാന്‍ഡ് ചെയ്തു.
Post Your Comments