ലോകം പുതുവർഷത്തിലേക്ക് കടക്കുന്നമ്പോൾ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ നെഞ്ചോട് ചേർത്തുള്ള ക്യൂട്ട് വിഡിയോ പങ്കുവച്ച് പ്രിയതാരം കുഞ്ചാക്കോ ബോബൻ. മകൻ ഇസഹാക്കിനെ മടിയിൽ വച്ച്, മാറോടു ചേർത്തു പിടിച്ചിരിക്കുന്ന, ചാക്കോച്ചന്റെ പുതുവൽസരാംശകൾ നേർന്നുള്ള വിഡിയോ ഇതിനോടകം വൈറൽ ആണ്.
നീണ്ട കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കൺമണിയായി ഇസഹാക്ക് വന്നത്. കഴിഞ്ഞ ഏപ്രിൽ 17 നാണ് താൻ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും കെെയ്യിലെടുത്ത് 2020 ലേക്ക് അടുക്കുകയാണെന്നാണ് കുഞ്ചാക്കോ ബോബന് പറയുന്നത്. എല്ലാവരുടേയും ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും പൊട്ടിച്ചിരികളും മാജിക്കുമുണ്ടാകട്ടെയെന്ന് കുഞ്ചാക്കോ ആശംസിക്കുന്നു. ദെെവത്തിനും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ചാക്കോച്ചന് നന്ദിയും പറയുന്നു.
Post Your Comments