കരിയറിന്റെ തുടക്ക കാലത്ത് തെന്നിന്ത്യന്‍ സിനിമാവേദിയില്‍ തനിക്ക് ലിംഗ വിവേചനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് താരം നേഹാ ധൂപിയ. വിശന്നു തളര്‍ന്നാലും സൂപ്പര്‍താരം ആഹാരം കഴിക്കാതെ മറ്റുള്ളവര്‍ക്ക് ആഹാരം കഴിക്കാനാകില്ല. മലയാള സിനിമയിലൂടെ ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ നേഹ ഒരു എന്റര്ടെയ്ന്മെന്റ് പോര്‍ട്ടലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
”കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ദക്ഷിണേന്ത്യയില്‍ ജോലി ചെയ്തിരുന്ന കാലത്ത് സിനിമാ സെറ്റില്‍ എല്ലായ്പ്പോഴും സൂപ്പര്‍താരം ആദ്യം കഴിക്കണം എന്ന നിര്‍ബ്ബന്ധം അവര്‍ പുലര്‍ത്തിയിരുന്നു. ഒരിക്കല്‍ എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. മറ്റുള്ളവര്‍ക്കും അതുപോലെ. ഈ സമയത്ത് സൂപ്പര്താരമാകട്ടെ ഷൂട്ടിംഗിലാണ്. എന്നിട്ടും അദ്ദേഹം തന്നെ ആദ്യം വന്നു പാത്രമെടുത്ത ശേഷമാണ് മറ്റുള്ളവര്‍ക്ക് കഴിക്കാനായത്. ഇത്തരം വിചിത്രമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.” താരം പറഞ്ഞു. ഇതു തന്നെ വീണ്ടും മറ്റൊരു സെറ്റിലും ആവര്‍ത്തിച്ചു. അത് ചിരിച്ചു തള്ളുകയായിരുന്നു. എന്തെന്നാല്‍ അതുമായി പൊരുത്തപ്പെട്ടിരുന്നെന്നും താരം പറഞ്ഞു.
അതേസമയം ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. 1994 ല്‍ പുറത്തുവന്ന മലയാള സിനിമയില്‍ ബാലതാരങ്ങളില്‍ ഒരാളായിട്ടായി അഭിനയിച്ചു കൊണ്ടായിരുന്നു നേഹയുടെ സിനിമയിലെ തുടക്കം. പിന്നീട് 2003 ല്‍ ഖയാമത്ത് : സിറ്റി അണ്ടര്‍ ത്രെട്ട് എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറി. ജൂലിയിലെ വേഷമാണ് താരത്തിന് ബോളിവുഡില്‍ വിലാസമൊരുക്കികൊടുത്തത്.
Post Your Comments