CinemaGeneralLatest NewsMollywoodNEWS

മോഹന്‍ലാലുമായി ആക്ഷന്‍ സിനിമ ചെയ്യാന്‍ ആഗ്രഹം: മനസ്സ് തുറന്നു ലാല്‍ ജോസ്

രു മറവത്തൂര്‍ കനവ് എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മമ്മൂട്ടിയെ നായകനാക്കിയ ലാല്‍ ജോസിനു ഒരു മോഹന്‍ലാല്‍ സിനിമ ചെയ്യാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു

തന്റെ സിനിമാ ജീവിതത്തില്‍ ഏറെ വൈകിയാണ് ലാല്‍ ജോസ് എന്ന ഹിറ്റ് മേക്കര്‍ മോഹന്‍ലാലുമായി ഒരു സിനിമ ചെയ്തത്. ‘ഒരു മറവത്തൂര്‍ കനവ്’ എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മമ്മൂട്ടിയെ നായകനാക്കിയ ലാല്‍ ജോസിനു ഒരു മോഹന്‍ലാല്‍ സിനിമ ചെയ്യാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ ലാല്‍ ജോസ് മോഹന്‍ലാല്‍ ടീമിന്റെ വെളിപാടിന്റെ പുസ്തകം 2017-ലെ ഓണ റിലീസായി പ്രദര്‍ശനത്തിയെങ്കിലും വലിയ ഒരു അഭിപ്രായം ചിത്രത്തിന് നേടിയെടുക്കാന്‍ സാധിച്ചില്ല. ഇനി മോഹന്‍ലാലുമായി ഒരു സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ലാല്‍ ജോസ്.

ഇനി മോഹന്‍ലാലുമായി സിനിമ ചെയ്യുന്നുവെങ്കില്‍ ഒരു ഗംഭീര ആക്ഷന്‍ സിനിമ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് ലാല്‍ ജോസ് പറയുന്നു. ഒരു മാസ് ഇടിപടം മോഹന്‍ലാലിനെ വെച്ച് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ലാല്‍ ജോസ് ഒരു എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നു.

നേരെത്തെ മോഹന്‍ലാല്‍ പൃഥ്വിരാജ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ‘കസിന്‍സ്’ എന്ന ഒരു ചിത്രം ലാല്‍ ജോസ് പ്ലാന്‍ ചെയ്തിരുന്നു. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയെങ്കിലും സിനിമ ചെയ്യാന്‍ കഴിയാതെ ഉപേക്ഷിക്കുകായിരുന്നു, രണ്ടോ മൂന്നോ തവണ മോഹന്‍ലാലിനെ നായകനാക്കി സിനിമ പ്ലാന്‍ ചെയ്തിട്ടും അതൊക്കെ നടക്കാതെ പോയെന്നും ലാല്‍ ജോസും പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button