CinemaGeneralLatest NewsMollywoodNEWS

മഞ്ജു അത്ര കരളുറപ്പുള്ള പെണ്‍കുട്ടിയാണെന്ന് തോന്നിയിട്ടില്ല: മഞ്ജു വാര്യരെക്കുറിച്ച് തുറന്നു സംസാരിച്ച് കമല്‍

എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിടുന്ന മഞ്ജുവിനെയാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്

മഞ്ജു വാര്യര്‍ എന്ന അഭിനയ പ്രതിഭയ്ക്ക്  മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച സംവിധാകനാണ് കമല്‍. അടുത്തിടെ മഞ്ജു വാര്യര്‍ അതിഥിയായി എത്തിയ ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ  സംവിധായകന്‍ കമല്‍ മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ്. ഒരു സ്ത്രീ എന്ന നിലയില്‍ മഞ്ജു വാര്യര്‍ മലയാളികളുടെ പ്രതീകമാണെന്നായിരുന്നു കമലിന്റെ തുറന്നു പറച്ചില്‍, ഏതു പ്രതിസന്ധി ഘട്ടത്തേയും പുഞ്ചിരിയോടെ നേരിടുന്ന മഞ്ജു തന്നെ എല്ലായ്പ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും കമല്‍ പറയുന്നു. ഓരോ പ്രതിസന്ധികളെയും അതീജിവിച്ച് മുന്നേറുന്നത് കരളുറപ്പ് ആണെന്ന് പൊതുവേ പറയുമെങ്കിലും മഞ്ജുവാര്യര്‍ അത്ര കരളുറപ്പ് ഒന്നും ഇല്ലാത്ത പെണ്‍കുട്ടിയാണെന്നത് തനിക്ക് അറിയാമെന്നും കമല്‍ ഷോയ്ക്കിടെ വ്യക്തമാക്കുന്നു.

മഞ്ജു വാര്യരെക്കുറിച്ച്  സംവിധായകന്‍ കമല്‍

‘മഞ്ജുവിനെ കുറിച്ച് ശരിക്കും പറഞ്ഞാല്‍  സ്ത്രീ എന്ന രീതിയില്‍  മലയാളികളുടെ ഒരു പ്രതീകമാണ്. അത് നടി എന്ന രീതിയില്‍ മാത്രമല്ല ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുമ്പോള്‍ മഞ്ജുവാര്യര്‍ കാണിക്കുന്ന ഒരു ആര്‍ജ്ജവമുണ്ട്‌. എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിടുന്ന മഞ്ജുവിനെയാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും മഞ്ജുവാര്യര്‍ പുഞ്ചിരിയോടെ നേരിടുന്നത് അത്ഭുതമാണ്. അത് ചിലര്‍ പറയും കരളുറപ്പ് ആണെന്ന്, പക്ഷെ മഞ്ജുവാര്യര്‍ അത്ര കരളുറപ്പ് ഉള്ള പെണ്‍കുട്ടിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷെ മഞ്ജു നേടിയെടുത്ത ഈ ആര്‍ജ്ജവം പ്രത്യേകിച്ച് മലയാളികളായ സ്ത്രീകള്‍ കണ്ടു പഠിക്കേണ്ടതാണ്’.

shortlink

Related Articles

Post Your Comments


Back to top button