പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരിപാടിക്ക് ശക്തമായ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 1000 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ് ഉപ്പും മുളകും. ഇതിനിടെ പ്രേക്ഷകരെ ആവേശത്തിലാക്കി ബാലുവിന്റെ കുടുംബത്തില്‍ ആദ്യവിവാഹവും വന്നു ലച്ചുവിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങളും ഹല്‍ദി ആഘോഷവുമൊക്കെ പ്രേക്ഷകരും ആഘോഷമാക്കി നീലുവിന്റെ സഹോദരനായ ശ്രീരാജിന്റെ മകനും ലച്ചുവും വിവാഹിതരായേക്കുമെന്നായിരുന്നു ആദ്യവാര്‍ത്തകള്‍ ഈ വിവാഹത്തിന് ബാലുവിനെ താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് മകള്‍ക്കായി മറ്റൊരാളെ കണ്ടെത്തുകയായിരുന്നു
നേവി ഓഫീസറായ സിദ്ധാര്‍ത്ഥിനെയാണ് ലച്ചു വിവാഹം ചെയ്തത്. വിവാഹ ശേഷവും പഠനം തുടരുന്നതിനായി ലച്ചുവിന് സ്വന്തം വീട്ടില്‍ നില്‍ക്കാനുള്ള അനുവാദം സിദ്ധാര്‍ത്ഥും കുടുംബവും നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയായി ലച്ചുവിന്റെ വിവാഹം ഗംഭീരമായി ആഘോഷിച്ചിരുന്നു. മകളെ കൈപിടിച്ചുകൊടുക്കുമ്പോഴും വരന്റെ വീട്ടിലേക്കായി പോവുന്നതിനിടയിലും ബാലു വികാരഭരിതനായിരുന്നു.ഇതായിരുന്നു പ്രേക്ഷകരെയും കരയിച്ച രംഗം അതേസമയം വിവാഹം ഷൂട്ട് ചെയ്യുമ്പോള്‍ താന്‍ ശരിക്കും കരഞ്ഞുപോയെന്നും ഗ്ലിസറിനൊന്നും ആവശ്യം വന്നില്ലെന്നും ബിജു സോപാനം പറയുന്നു.
യഥാര്‍ത്ഥ സംഭങ്ങള്‍ സ്‌ക്രീനില്‍ കൊണ്ടുവരാന്‍ ഉപ്പും മുളകിനും കഴിഞ്ഞു ലച്ചുവിനെ മാറ്റിനിര്‍ത്തിയുള്ള സംസാരംഒരു കുടുംബത്തില്‍ സംഭവിക്കുന്ന സാധാരണ സംഭവങ്ങളുമായാണ് ഉപ്പും മുളകും മുന്നേറുന്നത്. സ്വന്തം ഉത്തരവാദിത്തത്തെക്കുറിച്ച് ടെന്‍ഷനാവുമ്പോഴും കളിയും ചിരിയുമായി നടക്കുന്ന ബാലു പലപ്പോഴും നീലുവിനെ അത്ഭുതപ്പെടുത്താരുണ്ട്. ലച്ചുവിനായി സ്വര്‍ണ്ണമെടുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ചെക്ക് നല്‍കിയത് അത്തരമൊരു സംഭവമായിരുന്നു. വിവാഹം കഴിഞ്ഞ് വരനൊപ്പം ഇറങ്ങുന്നതിന് മുന്‍പ് ലച്ചുവിനെ മാറ്റിനിര്‍ത്തിയുള്ള ബാലുവിന്റെ സംസാരം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. അച്ഛന്റെ വാക്കുകള്‍ കേട്ട് ലച്ചുവും കരയുന്നുണ്ടായിരുന്നു. സംസാരത്തിനിടയില്‍ ബാലുവും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. അച്ഛന്റെയും മകളുടെയും നൊമ്പരങ്ങള്‍ പ്രേക്ഷകരെയും കണ്ണീരിലാക്കി വിവാഹത്തിന് ശേഷമുള്ള ബാലുവിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാനുള്ള തിടുക്കത്തിലാണ് പ്രേക്ഷകരും.
Post Your Comments