CinemaGeneralLatest NewsMollywoodNEWS

ബിജു മേനോനോട് എനിക്ക് കാശ് കടം ചോദിക്കാം, എന്നോട് ചോദിച്ചാൽ കിട്ടാനും പോകുന്നില്ല : ലാൽ ജോസ്

ഒരു മനുഷ്യൻ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ ബിജു മേനോൻ ഒരിക്കലും മാറാതിരിക്കട്ടെ എന്നാണ് ഞാൻ ചിന്തിക്കുന്നത്

നടൻ ബിജുമേനോനുയുള്ള സൗഹൃദ സ്നേഹം പറഞ്ഞു ലാൽ ജോസ് .ലാൽ ജോസിന്റെ സ്വതന്ത്ര സംവിധാന ജീവിതം ആരംഭിച്ചത് മുതല്‍ക്കേ കൂടെയുള്ള ആക്ടറാണ് ബിജു മേനോൻ .ലാൽ ജോസിന്റെ ഭൂരിഭാഗം ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുള്ള ബിജു മേനോൻ എന്ന ആക്ടർക്ക് ഒരു നടനെന്ന രീതിയിൽ ഇപ്പോഴുണ്ടായ മാറ്റത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ലാൽ ജോസ്

‘വർഷങ്ങൾക്ക് മുൻപ് ബിജു മേനോൻ ഒരു ഡയറക്ടേഴ്സ് ആക്ടറായിരുന്നു .എന്നാൽ ഇന്ന് രീതി മാറി. നാൽപ്പത്തിയൊന്നിൽ അഭിനയിക്കുമ്പോൾ ഈ സീൻ ഇങ്ങനെ ഒന്ന് അഭിനയിച്ച് നോക്കാമെന്ന് ബിജു ഇങ്ങോട്ട് പറയും .ബിജു മേനോൻ എന്ന നടനിൽ നിന്ന് പ്രതീക്ഷിക്കാത്തതാണ് അങ്ങനെയൊരു കാര്യം. ഒരു ക്യാരക്ടർ ചെയ്യാൻ വരുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ മനസിലാക്കിയിട്ടാണ് ഇപ്പോൾ സെറ്റിൽ വരുന്നത്. ഒരു മനുഷ്യൻ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ ബിജു മേനോൻ ഒരിക്കലും മാറാതിരിക്കട്ടെ എന്നാണ് ഞാൻ ചിന്തിക്കുന്നത്. മറ്റൊരാളെ കുറിച്ച് പരദൂഷണം പറയുകയോ കുറ്റം പറയുകയോ ചെയ്യാത്ത വ്യക്തിത്വമാണ് .അത് ബിജു മേനോന്റെ വലിയ ഗുണങ്ങളിൽ ഒന്നാണ് .എന്റെ അടുത്ത കൂട്ടുകാരൻ എന്ന രീതിയിൽ ചിന്തിച്ചാൽ ബിജുവിന് ഇപ്പോൾ അത്യാവശ്യം നല്ല വരുമാനമായി അപ്പോൾ ഇടക്കിടയ്ക്ക് കാശ് കടം ചോദിക്കാം .പക്ഷേ എന്നോട് ചോദിച്ചാൽ കിട്ടില്ലെന്ന് ബിജുവിനറിയാം’. ഒരു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിജു മേനോനുമായുള്ള സൗഹൃദ നിമിഷത്തെക്കുറിച്ച് ലാൽ ജോസ് മനസ്സ് തുറന്നത്

shortlink

Related Articles

Post Your Comments


Back to top button