മലയാളികളുടെ ഇഷ്ട്ട താരമാണ് കുഞ്ചാക്കോ ബോബന്. ഒരു മാസ് സിനിമ ചെയ്യാനായി താന്‍ ആയിട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ചാക്കോച്ചന്. ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ ബജറ്റ് 50 കോടി, 100 കോടി എന്ന് പറയാനും 150 കോടി, അല്ലെങ്കില്‍ 200 കോടി കിട്ടിയെന്നും തള്ളാന്‍ താല്പര്യമില്ലെന്നും ചാക്കോച്ചന് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.
”ഒരു മാസ് സിനിമ ചെയ്യാന്‍ ഞാന്‍ ഒന്നുംകൂടി മൂക്കട്ടെ. സിനിമ ചെയ്യുമ്പോള്‍ അതിന്റെ ബജറ്റ് 50 കോടി, നൂറുകോടി എന്നുപറയാനും 150 അല്ലെങ്കില്‍ 200 കോടി കിട്ടി എന്ന് തള്ളുന്നതിനോടും താത്പര്യമില്ല. ഒരു സിനിമയുടെ കഥ ആവശ്യപ്പെടുന്ന ചെലവില്‍ അതൊരുക്കുന്നതാണ് കാര്യം. വലിയ തുക ചിലവിട്ട് ചെയ്യാനുള്ള ഒരു കഥ വരട്ടെ നോക്കാം” എന്നാണ് കുഞ്ചാക്കോ ബോബന് പറഞ്ഞത്.
Post Your Comments