CinemaGeneralLatest NewsMollywoodNEWS

എല്ലാവര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുള്ള റൊമാന്‍സാണ് താന്‍ നല്‍കിയത്, എങ്കിലും ചെയ്യാനെളുപ്പം വില്ലത്തരമാണ് ; ഷാനവാസ് പറയുന്നു

ആ കഥാപാത്രം ശരീരത്തില്‍ കയറുകയായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുള്ള റൊമാന്‍സാണ് താന്‍ നല്‍കിയത്

സീതയെന്ന പരമ്പരയിലൂടെയാണ് ഷാനവാസിനെ റൊമാന്‍റിക് ഹീറോയായി ആരാധകര്‍ അംഗീകരിച്ചത്. കുങ്കുമപ്പൂവിലെ രുദ്രനിലൂടെയായിരുന്നു താരം ആദ്യം ശ്രദ്ധ നേടിയത്. തുടക്കത്തില്‍ വില്ലനായാണ് എത്തിയത്. പിന്നീട് കഥാപാത്രത്തിന്‍റെ സ്വഭാവം മാറുകയായിരുന്നു. ഇന്ദ്രനും സീതയും തമ്മിലുള്ള കെമിസ്ട്രിയായിരുന്നു സീതയുടെ പ്രധാന സവിശേഷത. ഇവരുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ചെറുപ്പത്തിലേ തന്നെ പിതാവിനെ നഷ്ടപ്പെട്ടതിനാല്‍ ജീവിതത്തില്‍ തന്നെ ബോള്‍ഡ് കഥാപാത്രമായി മാറിയിരുന്നു. അതിനാല്‍ത്തന്നെ സ്‌ക്രീനില്‍ ബോള്‍ഡാവാന്‍ എളുപ്പമാണെന്നും താരം പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം തന്റയെ വിശേഷങ്ങളെ കുറിച്ച് പറഞ്ഞത്.

മലപ്പുറം മഞ്ചേരി സ്വദേശിയാണ് താന്‍. ഓര്‍ത്തഡോക്‌സ് ചിന്താഗതിയുള്ളവരാണ് കൂടുതല്‍ പേരും. ആ സമയത്ത് കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കുറവായിരുന്നു. വീട്ടിലെല്ലാവര്‍ക്കും അഭിനയിക്കുന്നതിനോട് താല്‍പര്യമായിരുന്നു. ഇന്ദ്രനീലമെന്ന സീരിയിലിലാണ് ആദ്യം അഭിനയിച്ചത്. അവസാനത്തെ 20 എപ്പിസോഡിലായിരുന്നു താന്‍ വന്നത്. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. റിയാസ് ഖാന്‍റെ സുഹൃത്തായാണ് അഭിനയിച്ചത്. അതിനിടയിലാണ് ഗള്‍ഫില്‍ പോയത്. 25 ദിവസം നിന്നപ്പോഴേക്കും ഉമ്മ തിരിച്ചുവിളിച്ചു. അങ്ങനെ തിരിച്ചുപോരുകയായിരുന്നു.

രണ്ട് വര്‍ഷം ചെന്നൈയിലേക്ക് പോയിരുന്നു. അക്കൗണ്ടന്‍റായി ജോലി ചെയ്തുവരികയായിരുന്നു. അവസരത്തിനായി ഒരുപാട് സ്ഥലങ്ങളിലേക്ക് പോയിരുന്നു. ഇപ്പോഴും തന്‍റെ ലക്ഷ്യത്തിലേക്ക് താനെത്തിയിട്ടില്ല. ഒപ്പമുള്ളവരൊക്കെ സിനിമയില്‍ കയറിത്തുടങ്ങി. തന്‍റെ സമയം തെളിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ഷാനവാസ് പറയുന്നു. തന്‍റെ ഇമേജിനെ തന്നെ മാറ്റിയെടുത്ത കഥാപാത്രമാണ് ഇന്ദ്രന്‍. വില്ലനായാണ് കാസ്റ്റ് ചെയ്തതെങ്കിലും പിന്നീട് റൊമാന്‍റിക് ഹീറോ പരിവേഷം വരികയായിരുന്നു. ജീവിതത്തിലെ തന്നെ വലിയ ഭാഗ്യമായാണ് ഇതിനെ കാണുന്നത്. വില്ലത്തരമേ തനിക്ക് പറ്റൂള്ളൂവെന്നായിരുന്നു പലരും കരുതിയത്. അത് തിരുത്താന്‍ കഴിഞ്ഞു.

സീതയിലെ വിവാഹം ലൈവായിരുന്നു . അതൊരു വല്ലാത്ത അനുഭവമായിരുന്നു. മലയാള സീരിയലില്‍ രണ്ട് മണിക്കൂര്‍ ലൈവ് എപ്പിസോഡ് ആദ്യമായിരുന്നു. ടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡ് രണ്ടും മൂന്നും ടേക്കെടുത്താണ് ചെയ്യുന്നത്. ചിലപ്പോള്‍ ആക്ടേഴ്‌സിന്‍റെ ഭാഗത്തുനിന്നായിരിക്കും കുഴപ്പം, മറ്റ് ചിലപ്പോള്‍ ടെക്‌നിക്കല്‍ സൈഡില്‍ നിന്നായിരിക്കും. എന്തെങ്കിലും കുറവുണ്ടായി റീടേക്ക് എടുക്കാറുണ്ട്. എന്നാല്‍ ഇവിടെ അത് സാധ്യമായിരുന്നില്ല. പൊതുവെ ആക്ടേഴ്‌സിനെ മാത്രമേ ജനങ്ങള്‍ കാണാറുള്ളൂ. എന്നാല്‍ വിവാഹത്തിന് വന്നതോടെ എല്ലാവരേയും പ്രേക്ഷകര്‍ കണ്ടിരുന്നു. ഗംഭീരമായാണ് വിവാഹം ഷൂട്ട് ചെയ്തത്. ആ കഥാപാത്രം ശരീരത്തില്‍ കയറുകയായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുള്ള റൊമാന്‍സാണ് താന്‍ നല്‍കിയത്. താന്‍ റൊമാന്‍റികാണ്. എന്നാല്‍ ആവശ്യത്തിന് വില്ലത്തരവും കൈയ്യിലുണ്ടെന്നും ഷാനവാസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button