GeneralLatest NewsMollywood

സ്നേഹിക്കുവാനും കൂട്ടിരിക്കുവാനും താങ്ങാവാനും കൊതിക്കുന്നവര്‍ക്ക് എന്ത് പ്രായം? നവദമ്പതികള്‍ക്ക്‌ ആശംസയുമായി സുരാജ് വെഞ്ഞാറമൂട്

വൃദ്ധസദനത്തില്‍ വെച്ച്‌ പൂവിട്ട പ്രണയം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കൊച്ചനിയനും ലക്ഷ്മി അമ്മാളും. ഇരുവരുടെയും വിവാഹഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു

വൃദ്ധസദനത്തില്‍ വെച്ച്‌ പൂവിട്ട പ്രണയം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കൊച്ചനിയനും ലക്ഷ്മി അമ്മാളും. ഇരുവരുടെയും വിവാഹഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്.

ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം ആശംസകള്‍ നേര്‍ന്നത്. സ്നേഹിക്കുവാനും കൂട്ടിരിക്കുവാനും താങ്ങാവാനും കൊതിക്കുന്നവര്‍ക്ക് എന്ത് പ്രായം? എന്ത് അവശത എന്ന് ചോദിച്ച സുരാജ് കൈകോര്‍ത്ത് പിടിച്ച്‌ നീണ്ടദൂരം സഞ്ചരിക്കാനും സ്നേഹിച്ചു കൊണ്ടേയിരിക്കാനും സാധിക്കട്ടെ എന്നും ആശംസിച്ചു.

സുരാജിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ഒറ്റപ്പെട്ട യാത്രകളെ ഒറ്റമഴയുടെയോ ഒറ്റവെയിലിന്റെയോ ഒരൊറ്റ നിമിഷത്തിന്റെ ശൂന്യതയുടെയോ പേടിയില്‍ ഉപേക്ഷിച്ചു കളഞ്ഞവരാണ് സ്നേഹിക്കുവാനും കൂട്ടിരിക്കുവാനും താങ്ങാവാനും കൊതിക്കുന്നവര്‍ക്ക് എന്ത് പ്രായം? എന്ത് അവശതകള്‍? നീണ്ട ദൂരങ്ങള്‍ സഞ്ചരിക്കുക കൈകോര്‍ത്തു പിടിച്ചുകൊണ്ട് സ്നേഹിച്ചു കൊണ്ടേയിരിക്കുക. കൊച്ചനിയന്‍ ചേട്ടനും ലക്ഷ്മി അമ്മാളും .

shortlink

Related Articles

Post Your Comments


Back to top button