റോഷൻ ആൻഡ്രൂസ് – മഞ്ജു വാര്യർ ടീമിന്‍റെ പ്രതി പൂവൻ കോഴി മികച്ച സിനിമയായി പ്രേക്ഷകരുടെ കയ്യടി നേടുമ്പോൾ സംവിധായകനെന്ന നിലയിൽ റോഷൻ ആൻഡ്രുസിന്റെ മികവിനെ പുകഴ്ത്തുകയാണ് മഞ്ജു വാര്യർ. തമിഴ് ഹിറ്റ് മേക്കര്‍ വെട്രിമാരന് തുല്യമായ ഡയറക്ടർ എന്ന വിശേഷണത്തോടെയാണ് മഞ്ജുവിന്റെ തുറന്നു പറച്ചിൽ. പ്രതി പൂവന്‍ കോഴിയില്‍ മാധുരി എന്ന സെയില്‍സ് ഗേളിന്റെ റോളിലാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. ആന്റപ്പന്‍ എന്ന വില്ലന്‍ കഥാപാത്രമായി റോഷന്‍ ആന്‍ഡ്രൂസും ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നുണ്ട്.
മഞ്ജു വാര്യടെ വാക്കുകള്‍
‘പ്രതി പൂവൻ കോഴിയിൽ ഞാൻ മതില് ചാടുന്ന ഒരു രംഗമുണ്ട്. ആദ്യം റോഷൻ ആണ് അത് എനിക്ക് എങ്ങനെ ചെയ്യണമെന്ന് കാണിച്ചു തന്നത് . റോഷൻ മതില്‍ ചാടിയപ്പോള്‍ പരിക്ക് പറ്റിയിരുന്നു. പിന്നീട് ഞാൻ ചെയ്തപ്പോൾ അവിടെ ബെഡ് ഒക്കെ കൊണ്ട് വന്ന് ഇട്ട ശേഷം വളരെ കരുതലോടെയാണ് ആ സീൻ ഷൂട്ട് ചെയ്തത്. ആ കാര്യത്തിൽ റോഷനെ ഞാൻ അഭിനന്ദിക്കുന്നു.തമിഴ് ഡയറക്ടര്‍ വെട്രിമാരൻ പറഞ്ഞ ഒരു കാര്യമുണ്ട് ‘നമ്മൾ ഒരു ആക്ടറോട് ഒരു കാര്യം ചെയ്യാൻ പറയുമ്പോൾ നമുക്കത് ചെയ്യാൻ കഴിയുമോ എന്ന് നോക്കിയിട്ട് വേണം അത് പറയാനെന്ന്’ .. ആ ഒരു രീതിയാണ് എനിക്ക് റോഷനിലും കാണാൻ കഴിഞ്ഞത് .ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ മഞ്ജു വാര്യർ വ്യക്തമാക്കുന്നു
Post Your Comments