CinemaLatest NewsMollywoodNEWS

ആള്‍ക്കാരെ ബോധ്യപ്പെടുത്താന്‍ വേണ്ടി നമുക്ക് ജീവിക്കാന്‍ പറ്റില്ല ; തുറന്നടിച്ച് മീരാനന്ദന്‍

 

മലയാള സിനിമയില്‍ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ നടിയാണ് മീരാനന്ദന്‍.മുല്ല, പുതിയമുഖം, സീനിയേഴ്സ് തുടങ്ങി താരം അഭിനയിച്ച ചിത്രങ്ങള്‍ ഹിറ്റുകളായിരുന്നു സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മീര ജോലിയുടെ ഭാഗമായി മീര ദുബായിലേക്ക് പോകുന്നത്.പിന്നീട് സിനിമ വാര്‍ത്തകള്‍ക്ക് അപ്പുറത്ത് മീര വീണ്ടും വാര്‍ത്താ താരമായി മാറി ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെയും അതിനു വന്ന കമന്റുകളിലൂടെയുമാണ്. ആ സംഭവത്തെ കുറിച്ച് മീരയുടെ ബോള്‍ഡായ മറുപടി ഇങ്ങനെയായിരുന്നു തന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും പണ്ടൊക്കെ പുറത്തു പോകുമ്പോള്‍ ആള്‍ക്കാര്‍ അടുത്ത് വന്നു പറയും സിനിമയിലൊക്കെ കാണാറുണ്ട് കേട്ടോ. പിന്നീട് ചാനലിലെ പ്രോഗ്രാം നന്നാവുന്നുണ്ട് എന്നായി. എന്നാല്‍ ഇന്ന് എല്ലാവരും പറയുന്നത് ഇന്‍സ്റ്റയില്‍ ഇട്ട ഫോട്ടോ കണ്ടു എന്നാണ്. ഞാന്‍ പോലും അറിയാതെ ഞാനൊരു അധോലോകമായില്ലേ ഈയിഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ച തുടങ്ങി രണ്ടു ദിവസം കഴിഞ്ഞാണ് ഞാന്‍ ഇക്കാര്യം അറിയുന്നത്.

കുറച്ചു നാള്‍ കഴിഞ്ഞു അമേരിക്കയില്‍ പോയപ്പോള്‍ മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്തു. അതും വാര്‍ത്തയായി. ഒരുപാട് മോശം കമന്റുകള്‍ ആ ഫോട്ടോയ്ക്ക് താഴെ വന്നിരുന്നു. ആദ്യ നാളുകളിലൊക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ടൊന്നും കാര്യമില്ലെന്നു മനസിലായി. കമന്റ് ചെയ്യുന്നതില്‍ രണ്ടു വിഭാഗമുണ്ട്. ഒന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് പറയുന്നവര്‍, രണ്ട്, എന്തിനാണ് വേണ്ടാത്ത പണിക്ക് പോകുന്നത് എന്ന് ഉപദേശിക്കുന്നവര്‍. എങ്ങനെയാണ് ചേട്ടന്മാരെ ഇത് വേണ്ടാത്ത പണിയാകുന്നത്. ആള്‍ക്കാരെ ബോധ്യപ്പെടുത്താന്‍ വേണ്ടി നമുക്ക് ജീവിക്കാന്‍ പറ്റില്ല. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യും അതാണല്ലോ സ്വാതന്ത്ര്യം എന്ന് പറയുന്നത് എന്നും താരം പറഞ്ഞു.പ്രിയതാരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button