.
മലയാള സിനിമയില്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായക മികവ് കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ഒമര്‍ ലുലു ഒരു അഡാര്‍ ലവിലൂടെ പുതുമുഖതാരങ്ങളെയും അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു അദ്ദേഹത്തിന്റെ 4 ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. അതിന് ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ധമാക്ക റിലീസിന് ഒരുങ്ങുകയാണ് ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകനായി എത്തുന്നത്. അരുണിന്റെ തിരിച്ചു വരവാകും ഈ ചിത്രമെന്നാണ് ഒമര്‍ ലുലു പറയുന്നത്.
എന്റെ സംവിധാനത്തിലുള്ള നാലാമത്തെ ചിത്രമാണ് ഇത്. ഇതുവരെ ചെയ്തിട്ടുള്ള എന്റെ ചിത്രങ്ങളിലെ ഏറ്റവും സീനിയര്‍ ആയിട്ടുള്ള നടന്‍ അരുണ്‍ ആണ്. അരുണിന്റെ തിരിച്ചുവരവാകും ഈ ചിത്രം. കാരണം അരുണ്‍ സിനിമയിലെത്തിയിട്ട് ഇരുപത് വര്‍ഷമായി. പക്ഷേ ഇതുവരേയും നല്ലൊരു വേഷം കിട്ടിയിട്ടില്ല. നായകനായി മികച്ച പ്രകടനമാണ് അരുണ്‍ ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നത്.അതേസമയം സിനിമയില്‍ സൗഹൃദങ്ങളില്ലെന്നും ഒമര്‍ പറയുന്നു. ‘സിനിമയില്‍ സൗഹൃങ്ങളില്ല, സൗഹൃദങ്ങള്‍ക്ക് സ്ഥാനവുമില്ല. കാരണം ഞാനൊരു സിനിമാക്കാരനോ സിനിമ ബാക്ക്ഗ്രൗണ്ട് ഉള്ള ആളോ അല്ല. ആത്മാര്‍ഥമായ സൗഹൃദങ്ങളും സിനിമക്കകത്ത് കണ്ടിട്ടില്ല. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റാണെന്നാണ് തോന്നിയിട്ടുള്ളത്.’എന്നും അദ്ദേഹം തുറന്ന് പറയുന്നു.
ധമാക്കയില്‍ നായികയായി എത്തുന്നത് നിക്കി ഗല്‍റാണിയാണ് ഇത് കൂടാതെ ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ജനുവരി 2ന് തിയേറ്ററുകളിലെത്തും.
Post Your Comments