രണ്ടാം വരവില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി സ്വന്തമാക്കിയ മഞ്ജു വാര്യര്‍, പല്ലവിയായി തിളങ്ങിയ പാര്‍വതി തുടങ്ങിയ താര റാണിമാര്‍ 2019ല്‍ മലയാള സിനിമയില്‍ തിളങ്ങി. എന്നാല്‍ ഈ താര രാനിമാരെ കടത്തിവെട്ടികൊണ്ട് സ്വന്തമായ അഭിനയ ശൈളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയ യുവ നായികമാരെ പരിചയപ്പെടാം.
അന്ന ബെന്‍
രണ്ടേ രണ്ടു ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ ഇടം നേടിയ താര പുത്രിയാണ് അന്ന ബെന്‍. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. ഷെയിന്‍ നിഗം നായകനായി എത്തിയ കുമ്ബളങ്ങി നൈറ്റ്സും, ഹെലനും മികച്ച പ്രതികരണമാണ് താരത്തിനു നേടിക്കൊടുത്തത്.
ഷിബില
മെലിഞ്ഞ നായികമാരില്‍ നിന്നും വ്യത്യസ്തമായി തടിയുള്ള നായികമാരെ മലയാളത്തിനു പരിചയപ്പെടുത്തിയ വര്‍ഷം കൂടിയാണ് 2019. സിനിമയ്ക്ക് വേണ്ടിയെടുത്ത ആത്മാര്‍പ്പണത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ഷിബില. ആസിഫ് അലി നായകനായ ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിനു വേണ്ടി ഷിബില ശരീര ഭാരം കൂട്ടിയിരുന്നു. ബോഡി ഷേമിംഗ് നേരിടുന്ന, അല്‍പ്പം തടി വയ്ക്കുമ്ബോഴേക്ക് ആത്മവിശ്വാസം ചോര്‍ന്നു പോവുന്ന പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തമായി, ശരീരഭാരം നല്കുന്ന കോംപ്ലക്സുകള്‍ ഇല്ലാതെ ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുന്ന കാന്തിയെ മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
വിന്‍സി
റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്ക് എത്തിയ നായികയാണ് വിന്‍സി അലോഷ്യസ്. മഴവില്‍ മനോരമയിലെ ‘നായികാ നായകന്’ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു വിന്‍സി ശ്രദ്ധേയയായത്. വികൃതി’യിലെ സീനതതായി മലയാളികളുടെ മനം കവര്‍ന്നു
ദര്‍ശന രാജേന്ദ്രന്
ആഷിഖ് അബു ചിത്രം ‘മായാനദി ‘യിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടിയാണ് ദര്‍ശന രാജേന്ദ്രന്. 2019 ല്‍ ‘വൈറസി’ലൂടെ വീണ്ടും പ്രേക്ഷകഅരികിലേയ്ക്ക് ദര്‍ശന എത്തി.
ശ്രീരഞ്ജിനി
‘തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലെ അധ്യാപികയായി എത്തിയ ശ്രീരഞ്ജിനി. ഭൂലോക ഉടായിപ്പായ രവി പത്മനാഭന് എന്ന മാഷിനെ പ്രണയിക്കുന്ന, അയാള്‍ ഫ്രോഡാണെന്നു മനസ്സിലാവുമ്ബോള് ക്ലൈമാക്സില്‍ തലകറങ്ങി വീഴുന്ന അധ്യാപിക തിയേറ്ററില്‍ ഏറെ ചിരിയുയര്‍ത്തിയ കഥാപാത്രങ്ങളില്‍ ഒരാളായിരുന്നു.
ലിയോണ
ലിയോണ ലിഷോയ് എന്ന തൃശൂര്‍കാരി മലയാളികള്‍ക്ക് പുതുമുഖമല്ല. എന്നാല്‍ ‘ഇഷ്ക്’ എന്ന ചിത്രത്തില്‍ മലയാളി കണ്ടത് അതുവരെ കാണാത്തൊരു ലിയോണയെ ആയിരുന്നു. ലിയോണയുടെ കരിയറിലെയും ഏറെ അഭിനയപ്രാധാന്യമുള്ളൊരു കഥാപാത്രമായിരുന്നു ‘ഇഷ്കി’ലേത്. ചിത്രത്തിലെ നായികയേക്കാള്‍ വ്യക്തിത്വമുള്ള കഥാപാത്രമായി നിരൂപകര്‍ വിലയിരുത്തിയ കഥാപാത്രവും ലിയോണയുടേതായിരുന്നു.
ഇവരെക്കൂടാതെ മിനി സ്ക്രീനില്‍ നിന്നും ബിഗ് സ്ക്രെനിലെയ്ക്ക് ചുവടു വച്ച സ്വാസിക, കുമ്പളങ്ങി നൈറ്റ്സിലെ ഗ്രേസ് ആന്റണി, അനാര്‍ക്കലി തുടങ്ങിയവര്‍ മികച്ച വേഷങ്ങള്‍ സമ്മാനിച്ച താരങ്ങളാണ്.
Post Your Comments