
ഇരുപത്തി രണ്ടു വര്‍ഷം മുന്‍പ് കുഞ്ചാക്കോ ബോബൻ എന്ന യുവ പ്രതിഭയുടെ നായക അരങ്ങേറ്റം നടത്തിയ ചിത്രമാണ് അനിയത്തിപ്രാവ്. ഒരു പുതുമുഖ നടന് ലഭിക്കുന്നതിലും ഉപരി ആയിട്ടുള്ള ഒരു വരവേൽപ്പാണ് കുഞ്ചാക്കോ ബോബൻ എന്ന മലയാളത്തിന്റെ സ്വന്തം ചാക്കോച്ചന് ഈ ചിത്രത്തിലൂടെ ലഭിച്ചത്. സിനിമയുടെ വൻവിജയത്തിന് ശേഷം ചാക്കോച്ചൻ–ശാലിനി ജോഡികൾ തരംഗമായി. ഈ ചിത്രത്തിനു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് തുറന്നു പറയുകയാണ് താരം.
”ചിത്രത്തിന് ഇനിയൊരു രണ്ടാം ഭാഗം ഒരിക്കലുമില്ല. അത്തരം ആലോചനങ്ങള്‍ മുമ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍, ആദ്യഭാഗത്തെക്കാള്‍ മികച്ചതായി രണ്ടാംഭാഗം ഒരുക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെങ്കില്മാത്രമേ അത്തരം ചര്‍ച്ചകള്‍ക്കുപോലും സാധ്യതയുള്ളൂ.” ചാക്കോച്ചന് പങ്കുവച്ചു.
Post Your Comments