Film ArticlesGeneralLatest NewsMollywood

സത്താര്‍ മുതല്‍ രാമചന്ദ്ര ബാബു വരെ.. മലയാള സിനിമയുടെ തീരനഷ്ടങ്ങള്‍

ചില അസ്വാരസ്യങ്ങളെത്തുടർന്ന് ഈ ദാമ്പത്യം വേർപിരിഞ്ഞു. 2019 സെപ്റ്റംബർ 19 നാണ് കരൾ രോഗത്തെ തുടർന്ന് സത്താർ മരിക്കുന്നത്. രോഗം ബാധിച്ചതിനേത്തുടർന്ന് ജൂലൈ 31നാണ് സത്താറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചെറിയ ചിത്രങ്ങള്‍ വിജയകുതിപ്പ് നടത്തി മലയാള സിനിമ മേഖലയെ ഞെട്ടിച്ചപ്പോള്‍ 2019ല്‍ മലയാള സിനിമയ്ക്ക് ചില തീരാ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ചില മികച്ച കാലാകാരന്മാര്‍ ഈ വർഷം ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് മൺമറഞ്ഞത്.  എഴുപതുകളിൽ മലയാള ചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമായിരുന്ന, ഗ്ലാമറസ് വില്ലന്‍ സത്താറിന്റെ വിയോഗം മലയാളി പ്രേക്ഷക മനസ്സില്‍ വേദന നിറച്ചു.

1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ സത്താര്‍ നടനായും വില്ലനായും ഒരുകാലത്ത് തിളങ്ങിയ താരമാണ്. 1979 ൽ നടി ജയഭാരതിയെ വിവാഹം കഴിച്ചു. ചില അസ്വാരസ്യങ്ങളെത്തുടർന്ന് ഈ ദാമ്പത്യം വേർപിരിഞ്ഞു. 2019 സെപ്റ്റംബർ 19 നാണ് കരൾ രോഗത്തെ തുടർന്ന് സത്താർ മരിക്കുന്നത്. രോഗം ബാധിച്ചതിനേത്തുടർന്ന് ജൂലൈ 31നാണ് സത്താറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മഴ , മകരമഞ്ഞ്, രാത്രി മഴ തുടങ്ങി പതിനാലോളം ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനും സിനിമാ ലോകത്ത് നിന്നും വിടവാങ്ങി. 2019 ജനുവരി 14 ലെനിൻ രാജേന്ദ്രന്റെ അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചെന്നൈ അപ്പോള ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു

കണ്ണിനും മനസ്സിനും കുളിർമയേകുന്ന മികച്ച ഒരുപിടി ഫ്രെയിമുകളിലൂടെ മലയാള സിനിമ എന്നെന്നും ഓർമ്മിച്ചിരിക്കുന്ന ഒരു കലാകാരനാണ് പ്രശസ്ത ഛായാഗ്രാഹകൻ എംജെ രാധാകൃഷ്ണൻ. 2019 ജൂലൈ 7 ന് ആയിരുന്നു എംജെ രാധകൃഷ്ണൻ നിറങ്ങളില്ലാത്ത ലോകത്തിലേയ്ക്ക് യാത്രയായത്. ഹൃദായഘാതം മൂലം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ ബാബു നാരായണനും വിടവാങ്ങി. ഹരിഹരന്റെ സംവിധാന സഹായി ആയ ചലച്ചിത്ര രംഗത്തെത്തിയ ബാബു നാരായണൻ മൂന്ന് പതിറ്റാണ്ടുകളായി സിനിമയിൽ സജീവമായിരുന്നു. 59 ാവയസ്സിലായിരുന്നു പ്രിയ സംവിധായകൻ സിനിമ ലോകം വിട്ട് യാത്രയായത്. 2019 ജൂൺ 29 ന് തൃശ്ശൂരിൽ വെച്ചായിരുന്നു താരത്തിന്റെ അന്ത്യം.

സിനിമാ ഛായാഗ്രാഹകൻ രാമചന്ദ്രബാബുവും ഈ വര്‍ഷത്തെ നഷ്ടങ്ങളില്‍ ഒന്നാണ്. ഹൃദയസ്തംഭനമാണു മരണകാരണം. നെഞ്ചുവേദനയെ തുടർന്ന് അദ്ദേഹത്തെ ബീച്ച് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു. മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് അങ്ങോട്ട് കൊണ്ടു പോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

എൺപതോളം സംവിധായകർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം ഒരു വടക്കൻ വീരഗാഥ, പടയോട്ടം, ഗസൽ, യവനിക, നിർമാല്യം, വിദ്യാർഥികളെ ഇതിലെ ഇതിലെ, രതിനിർവേദം, സല്ലാപം എന്നീ ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button