പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും വിവാഹമെല്ലാം കഴിഞ്ഞത്തിന് ശേഷം പുതിയ വിവരങ്ങളില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ ലച്ചുവിനെ വിവാഹം കഴിച്ചത് ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ ഡൈന്‍ ഡേവീസാണ് സിദ്ധാര്‍ഥ് സുകുമാരന്‍ എന്ന കഥാപാത്രമായി എത്തി ലെച്ചുവിനെ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹ ദിവസത്തിന്റെ ചിത്രങ്ങളും വീഡിയോസുമായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്.ആരാധകരുടെ പ്രിയ ടെലിവിഷന്‍ പരിപാടിയാണിത്.
പ്രേക്ഷകരെ ആവേശത്തിലാക്കി ഇപ്പോഴിതാ പരമ്പരയുടെ പുതിയ പ്രമോ വീഡിയോ വന്നിരിക്കുകയാണ്. വിവാഹാശേഷം വധുവിന്റെ വീട്ടിലായിരുന്നു ദമ്പതികള്‍ താമസിച്ചത് മരുമകന് വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് ബാലു. രാവിലെ തന്നെ അമ്മായിയച്ചനെ ഇരുന്നിടത്ത് നിന്നും എഴുന്നേല്‍പ്പിച്ച് അവിടെ ഇരുന്ന് കൊണ്ടാണ് സിദ്ധാര്‍ത്ഥ് സ്ഥാനം പിടിച്ചത്. ഇത് തീരെ ഇഷ്ടപ്പെടാത്ത ശങ്കരണ്ണന് ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു.
ലച്ചുവും ആളാക്കെ മാറിയിരിക്കുകയാണ്. മറ്റൊരു കാര്യം ലെച്ചു സാധാരണ ഭാര്യമാരെ പോലെ ആയിരിക്കുകയാണ്. രാവിലെ തന്നെ ബദം അന്വേഷിച്ച് കൊണ്ടാണ് അടുക്കളയിലേക്ക് ലെച്ചു എത്തിയത്. എന്നും രാവിലെ സിദ്ധുവിന് ബദാം കഴിക്കുന്നത് ശീലമായി പോലും. ആദ്യമേ തന്നെ മരുമകനെ എടുത്ത് തലയില്‍ വെക്കരുതെന്നാണ് കുഞ്ഞമ്മയുടെ ഉപദേശം.
രാവിലെ താന്‍ പാലാണ് കുടിക്കാറുള്ളതെന്നും പ്രത്യേകിച്ച് ആട്ടിന്പാല് ആയിരിക്കുമെന്നും സിദ്ധാര്‍ഥ് പറയുന്നു. ഒരു ആടിനെ വാങ്ങിക്കേണ്ടി വരുമോ എന്ന തലവേദനയിലാണ് നീലു. ആദ്യ പ്രമോയില്‍ നിന്ന് തന്നെ മരുമകന് മലയോ മലതുരക്കുന്ന എലിയാണോ എന്ന സംശയമാണുള്ളത് പരമ്പരയുടെ പുതിയ വിശേഷത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments