CinemaLatest NewsMollywoodNEWS

പതിവില്‍ നിന്നും വ്യത്യസ്തമായി അച്ഛനും മകളും മമ്മൂട്ടി ചിത്രത്തില്‍ ഒരുമിച്ചെത്തുന്നു കാരണം വെളിപ്പെടുത്തി നടന്‍ കൃഷ്ണകുമാര്‍

 

മലയാള സിനിമയുടെ പ്രിയതാരമാണ് കൃഷ്ണകുമാര്‍ താരത്തിനൊപ്പം മക്കളും സിനിമാലോകത്തേക്ക് പ്രവേശിച്ചിരുന്നു താരപുത്രിമാര്‍ക്കും വലിയ സ്വീകരണമാണ് മലയാള സിനിമയില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോള്‍ കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി സിനിമയില്‍ അരങ്ങേറുകയാണ്. രണ്ടാമത്തെ മകളായ ഇഷാനി കൃഷ്ണ മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് തുടക്കം കുറിക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ആദ്യമായാണ് മമ്മൂട്ടി ഇങ്ങനെയൊരു കഥാപാത്രമായി രംഗത്ത് എത്തുന്നത്. താരത്തിന്റെ ശക്തമായ കഥാപാത്രം കടയ്ക്കല്‍ ചന്ദ്രനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഓഡിഷനിടയിലൂടെയാണ് തന്നെ തിരഞ്ഞെടുത്തതെന്നും വണ്ണിന്റെ ചിത്രീകരണം സുഖകരമായിരുന്നുവെന്നും നേരത്തെ ഇഷാനി കൃഷ്ണ പറഞ്ഞിരുന്നു.

സഹോദരിമാര്‍ക്ക് പിന്നാലെയായാണ് ഇഷാനിയും അഭിനയം തുടങ്ങുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഈ ചിത്രത്തില്‍ കൃഷ്ണകുമാറും അഭിനയിക്കുന്നുണ്ട്. പൊതുവെ മക്കളുടെ സിനിമയില്‍ അഭിനയിക്കാറില്ലെങ്കിലും മമ്മൂട്ടിക്കൊപ്പം അവസരം ലഭിച്ചപ്പോള്‍ അത് ഉപയോഗിക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു മകളുടെ സെറ്റില്‍ പോയി ഫോട്ടോയെടുത്ത സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോയും കുറിപ്പും ഇതിനകം തന്നെ ഏറെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മക്കളുടെ ലൊക്കേഷനിലേക്ക് പോവുന്ന ശീലമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പാളയത്തൂടെ പോവുന്നതിനിടയിലാണ് ഒരു ജനക്കൂട്ടം കണ്ടത്. ഇഷാനിയുടെ സിനിമയാണ് അതെന്ന് അറിഞ്ഞതിന് പിന്നാലെയായാണ് താന്‍ അങ്ങോട്ടേക്ക് പോയതെന്ന് കൃഷ്ണകുമാര്‍ പറയുന്നു. ഇഷാനിക്കൊപ്പമുള്ള സെല്‍ഫിയെടുത്താണ് താന്‍ തിരികെ പോന്നതെന്നും താരം കുറിച്ചിട്ടുണ്ട്. അഹാനയുടെ ആദ്യ ചിത്രത്തിലും പാളയത്തുന്നിന്നുള്ള രംഗങ്ങളുണ്ടായിരുന്നു. ഇതേ പോലെ അന്നും താനൊരു ചിത്രം പകര്‍ത്തിയിരുന്നുവെന്നും കൃഷ്ണകുമാര്‍ പറയുന്നു. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.പ്രിയതാരത്തിന്റെയും മകളുടെയും പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button