സമൂഹത്തിനു ഗുണകരമാകുന്ന രീതിയില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാറുള്ള മഞ്ജു വാര്യര്‍ അടുത്തിടെ ഒരു വിവാദത്തില്‍ അകപ്പെട്ടിരുന്നു. വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് ഉണ്ടാക്കി കൊടുക്കാമെന്നു പറഞ്ഞു അവരെ വഞ്ചിച്ചു എന്നായിരുന്നു മഞ്ജുവിനെതിരെയുള്ള പരാതി. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് മഞ്ജു വാര്യര്‍ വ്യക്തമാക്കുന്നത് ഇങ്ങനെ
മഞ്ജു വാര്യരുടെ വാക്കുകള്‍
‘അവിടെ സംഭവിച്ചതൊക്കെ ബോധ്യപ്പെടുത്തേണ്ട സ്ഥലത്ത് ഞാന്‍ കൃത്യമായി ബോധിപ്പിച്ചിട്ടുണ്ട്. വസ്തുതകള്‍ അടക്കം തന്നെയാണ് അതൊക്കെ ബോധിപ്പിക്കുന്നതും. പിന്നെ മറ്റുള്ളവര്‍ക്ക് എന്നെ കൊണ്ട് കഴിയുന്ന വിധം ഞാന്‍ കാര്യങ്ങള്‍ ചെയ്യാറുണ്ട്. അതിനു ഈ സംഭവിച്ചതൊന്നും ഒരു തടസ്സമേയല്ല’.
തനിക്ക് ഒരിക്കലും സംവിധാന മോഹം ഇല്ലെന്നും മഞ്ജു വാര്യര്‍ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
‘സംവിധാനമൊന്നും ഞാന്‍ ഒരിക്കലും ചെയ്യാന്‍ സാധ്യതയില്ല. എനിക്ക് മറ്റൊരു മേഖലയെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. ഇതൊക്കെ തന്നെ നമുക്ക് പറഞ്ഞിട്ടുള്ളൂ എന്നാണ് തോന്നുന്നത്. അതിനു നമുക്കൊരു ആത്മവിശ്വാസം വേണമല്ലോ അതിനുള്ള ജന്മവാസന നമുക്ക് ഉണ്ടെന്നുള്ള ഒരു തോന്നല്‍ എങ്കിലും വേണ്ടേ എനിക്ക് അത് ഇല്ല’.
Post Your Comments