CinemaGeneralLatest NewsMollywoodNEWS

അതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ലാലേട്ടനോ ആന്റണി പെരുമ്പാവൂരോ എന്നെ വിളിക്കാന്‍ സാധ്യതയുണ്ട് : പൃഥ്വിരാജ്

ലൂസിഫറിന്റെ സ്ക്രിപ്റ്റ് തന്ന ശേഷം ആ പ്രോജക്റ്റ് മനസിലേക്ക് വരാന്‍ എനിക്ക് ഒരു മൂന്ന്‍ മാസം വേണ്ടി വന്നു

പൃഥ്വിരാജ് ഇനി അഭിനയിക്കാനിരിക്കുന്ന സിനിമകള്‍ ഏതെന്നല്ല പ്രേക്ഷകര്‍ക്ക് അറിയേണ്ടത്, താന്‍ രണ്ടാമത് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ സീക്വല്‍ ‘എംപുരാന്‍’ വൈകാതെ ഉണ്ടാകുമോ എന്നാണ്. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന എംപുരാന്‍ മലയാളത്തിന്റെ മറ്റൊരു ചരിത്ര വിജയമാകുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ലോക സിനിമയിലെ തന്നെ  വമ്പന്‍ സാങ്കേതിക പ്രവര്‍ത്തകര്‍ എംപുരാന്റെ പിന്നണിയില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.

ക്രിസ്മസ് ലക്കം വനിതയില്‍ ഒരു കൂട്ടം കുട്ടികള്‍ക്ക് നടുവില്‍ പൃഥ്വിരാജ് തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചപ്പോള്‍ കൂട്ടത്തില്‍ ഒരു മിടുക്കിയുടെ ചോദ്യം ‘എംപുരാന്‍’ എന്ന സിനിമയെക്കുറിച്ചായിരുന്നു അതിനു രസകരമായ രീതിയില്‍ പൃഥ്വിരാജ് മറുപടിയും നല്‍കി.

‘എംപുരാനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ചിലപ്പോള്‍ ലാലേട്ടനോ ആന്റണി പെരുമ്പാവൂരോ എന്നെ വിളിക്കാന്‍ ചാന്‍സുണ്ട്. മുരളി ഗോപി തിരക്കഥ മുഴുവനാക്കി സ്ക്രിപ്റ്റ് കയ്യില്‍ തരുമ്പോഴാണ് എന്റെ ജോലികള്‍ തുടങ്ങുന്നത്. ഇപ്പോള്‍ ഇടയ്ക്കിടെ ഞങ്ങള്‍ കാണാറുണ്ട്. ഡിസ്കഷന്‍സ് നടത്താറുണ്ട്‌.  ലൂസിഫറിന്റെ സ്ക്രിപ്റ്റ് തന്ന ശേഷം ആ പ്രോജക്റ്റ് മനസിലേക്ക് വരാന്‍ എനിക്ക് ഒരു മൂന്ന്‍ മാസം വേണ്ടി വന്നു. എംപുരാന് ഒരു ആറു മാസമെങ്കിലും വേണ്ടി വരും’. പൃഥ്വിരാജ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button