ബിഗ് ബോസ് ഷോയിലെത്തിയതോടെയാണ് പേളി മാണിയുടെ ജീവിതം തന്നെ മാറി മറിഞ്ഞത്. ശ്രിനിഷ് അരവിന്ദുമായുള്ള സൗഹൃദം ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു താരം. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു പേളിയും ശ്രീനിയും വിവാഹിതരായത്. വിവാഹത്തിന് ശേഷവും ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അവതരണവും അഭിനയവുമൊക്കെയായി സജീവമാണ് പേളി. ഇടവേള അവസാനിപ്പിച്ച് മിനിസ്ക്രീനിലേക്ക് ശ്രിനിഷ് അരവിന്ദും തിരിച്ചെത്തിയിരുന്നു. തിരക്കുകള്‍ക്കിടയിലും ഇടയ്ക്കിടയ്ക്ക് ഇരുവരും ഒത്തുകൂടാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.
View this post on Instagram
True friends… swipe left to see how true friends behave ?? @padmasoorya @srinish_aravind
ഇപ്പോഴിതാ അടുത്ത സുഹൃത്തായ ജിപിയെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് പേളി. തന്നെക്കുറിച്ച് ഇരുവരും കുറ്റം പറയുകയാണെന്ന് പറഞ്ഞായിരുന്നു പേളി വീഡിയോ പകര്‍ത്തിയത്. അളിയന് പെട്ടുപോയല്ലോ ഇനിയെന്ത് ചെയ്യാനാണ് എന്ന് ചോദിക്കുന്ന ജിപിയേയും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കാണാം. വേറിട്ട അവതാരക ശൈലിയുമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ആളാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. ഡിഫോര്‍ ഡാന്‍സില്‍ പേളിയും ജിപിയും അവതാരകരായെത്തിയപ്പോള് ഗംഭീര പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമായി പേളിയെ പരിഹസിക്കാന്‍ ജിപിയും മുന്നിലുണ്ടാവാറുണ്ട്. അപ്രതീക്ഷിതമായി പണി നല്‍കിയായിരുന്നു പേളി പ്രതികാരം ചെയ്തത്. നാളുകള്‍ക്ക് ശേഷം ജിപിയെ കാണാനായതിന്റെ സന്തോഷം പങ്കുവെച്ചാണ് പേളി എത്തിയിട്ടുള്ളത്.
Post Your Comments