പ്രമുഖ ബോളിവുഡ് താരം ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈയിലെ വീട്ടിലാണ് നടന് കുശാല്‍ പഞ്ചാബിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 37 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് താരത്തിന്റെ മരണവാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
കുശാലിന്റെ സുഹൃത്തും നടനുമായ കരണ്‍വീര്‍ ബൊഹ്റയാണ് മരണവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്നലെ രാത്രിയിലാണ് കുശാലിനെ സ്വന്തം വീട്ടില്‍ കെട്ടിതൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഇന്ന് വൈകീട്ട് നാല് മണിക്ക് മൃതദേഹം സംസ്കരിക്കും.
Post Your Comments