നിറവയറില്‍ ക്രിസ്മസ് ആഘോഷിച്ച് സിനിമ താരം ദിവ്യാ ഉണ്ണി. ഭര്‍ത്താവ് അരുണ്‍കുമാറിനും മക്കള്‍ക്കുമൊപ്പം ഹൂസ്റ്റണിലാണ് ദിവ്യ ക്രിസ്മസ് ആഘോഷിച്ചത്. സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ദിവ്യയുടെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
ആദ്യ വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയതിന് ശേഷം, ഒരു വര്‍ഷം മുന്‍പാണ് ദിവ്യ അരുണിനെ വിവാഹം കഴിക്കുന്നത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ എന്‍ജിനീയറാണ് അരുണ്‍. 2017 ലാണ് ദിവ്യ ആദ്യ വിവാഹത്തില്‍ നിന്ന് മോചനം നേടിയത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. അവര്‍ രണ്ടുപേരും ദിവ്യക്ക് ഒപ്പമാണ്.
ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നടിയായിരുന്നു ദിവ്യ. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. നൃത്തവേദികളില്‍ സജീവമായ ദിവ്യ അമേരിക്കയില്‍ നൃത്തം വിദ്യാലയം നടത്തുന്നുണ്ട്.
Post Your Comments