നടൻ ഫഹദ് ഫാസിലിന്റെ കരിയറിൽ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. 2016 ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിലെ ഫഹദന്റെ മഹേഷ് ഭാവന എന്ന കഥാപാത്രത്തിനെ ഇപ്പോഴും ആരാധകർ ഏറെയാണ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ചിത്രം ശ്രദ്ധിക്കപ്പെട്ട ചിത്രം ദേശീയ പുരസ്കാരം വരെ നേടിയെടുത്തിരുന്നു.
മഹോഷിന്റെ പ്രതികാരം തമിഴിൽ മൊഴിമാറ്റി എത്തിയിരുന്നു. നിമിർ എന്ന് പേരിൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു. 2018 പുറത്തു വന്ന ചിത്രത്തിൽ ഉദയനിധി സ്റ്റാലിനും നമിത പ്രമോദുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഇപ്പോഴിത ചിത്രം തെലുങ്ക് റീ മേക്കിങ്ങിന് ഒരുങ്ങുകയാണ്. ഏറെ പ്രത്യേകതയോടെയാണ് ചിത്രം റിലീസിനെത്തുന്നത്.
മഹേഷിന്റെ പ്രതികാരം തെലുങ്കിൽ എത്തുമ്പോൾ ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്ന പേരിലാണ് എത്തുന്നത്. ഫഹദ് അതിമനോഹരമാക്കിയ മഹേഷ് എന്ന കഥാപാത്രം തെലുങ്കിൽ എത്തുമ്പോൾ ഉമാ മഹേശ്വര റാവുവായി മാറുന്നു . തെലുങ്ക് താരം സത്യ ദേവാണ് ഫഹദിന്റെ കഥാപാത്രമായി എത്തുന്നത്. ഭാവന സ്റ്റുഡിയോ തെലുങ്കിൽ എത്തുമ്പോൾ കോമാളി സ്റ്റുഡിയോ എന്നായി മാറുന്നു. ഇടുക്കിക്ക് പകരം അരക് വാലിയാണ് ചിത്രത്തിന്റെ ലൊക്കേഷൻ.
മറ്റൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഉമ മഹേശ്വര ഉഗ്ര രൂപസ്യ നിർമ്മിക്കുന്നത് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി നിർമ്മിച്ച അർക മീഡിയ വർക്കസ് ആണ്. സഹനിർമ്മാണം മോഷൻ പിക് ചേഴ്സിന്റെ ബാനറിൽ വിജയ പ്രവീണ പുച്ചുരിയാണ വെങ്കിടേഷ് മഹയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ ബിജിബാൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്കിലും സംഗീത സംവിധാനം നിർവഹിക്കുന്നത് ബിജിബാൽ തന്നെയാണ്.
സത്യ ദേവിനോടെപ്പം തെലുങ്കിലെ പ്രമുഖ താരങ്ങളു ചിത്രത്തിൽ എത്തുന്നുണ്ട്. സുഹാസ്, ജബ്ബര്ദസ്ത് റാംപ്രസാദ്, ടിഎന്‍ആര്‍, രവീന്ദ്ര വിജയ്, കെ രാഘവന് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 2020 ഏപ്രിൽ 17 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ടോളിവുഡ് പ്രേക്ഷകരെ പോലെ മോളിവുഡ് സിനിമ പ്രേമികളും ഏറെ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നത്. തിയേറ്ററുകളിൽ ഏറെ ആഘോഷമാക്കിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം
Post Your Comments