CinemaGeneralLatest NewsMollywoodNEWS

അഭിനയിക്കാനില്ല ; ഇപ്പോൾ മറ്റൊരു പ്രതീക്ഷയിലാണ് ; മനസ് തുറന്ന് ചന്ദനമഴയിലെ അഭിഷേക്

ചന്ദനമഴയിലെ വർഷയുടെ അഭിഷേക്, കുങ്കുമ പൂവിൽ ആശ ശരത്തിന്റെ വീറുറ്റ കഥാപാത്രമായ പ്രൊഫസര്‍ ജയന്തിയുടെ മകൻ അരുൺ എന്നിങ്ങനെ പ്രതീഷ് അവതരിപ്പിച്ച കഥാപാത്രങ്ങളത്രയും പോസിറ്റീവ് റോളുകൾ ആയിരുന്നു.

ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ മാറിയ താരമാണ് പ്രതീഷ് നന്ദൻ. കിരൺ ടിവിയിലെ ആങ്കർ ആയി എത്തിയ പ്രതീഷ് പിന്നീട് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ അരുണായും അഭിഷേകായും വീണ്ടും സ്വീകരണമുറികളിൽ നിറഞ്ഞു നിന്നു. ചന്ദനമഴയിലെ വർഷയുടെ അഭിഷേക്, കുങ്കുമ പൂവിൽ ആശ ശരത്തിന്റെ വീറുറ്റ കഥാപാത്രമായ പ്രൊഫസര്‍ ജയന്തിയുടെ മകൻ അരുൺ എന്നിങ്ങനെ പ്രതീഷ് അവതരിപ്പിച്ച കഥാപാത്രങ്ങളത്രയും പോസിറ്റീവ് റോളുകൾ ആയിരുന്നു.

ഇതിന് ശേഷം പ്രതീഷിനെ അധികമാരും സ്‌ക്രീനിൽ കണ്ടിട്ടില്ല. താരം ഇപ്പോൾ എവിടെയെന്ന് പ്രേക്ഷകരിൽ പലരും തിരക്കാറുമുണ്ട്. എന്നാൽ പ്രതീഷ് ഇപ്പോൾ മറ്റൊരു പ്രതീക്ഷയിലാണ്. ഒരു സിനിമ തന്റെ തൂലികയിൽ നിന്നും പിറക്കുന്നതും കാത്തിരിക്കുകയാണ് ഈ നടൻ. “അഭിനയ മോഹം ഇല്ലെന്ന് പറയുന്നില്ല, മറിച്ച് അഭിനയത്തെക്കാളും എനിയ്ക്ക് ഇപ്പോൾ എഴുത്തിനോടാണ് താത്പര്യ”മെന്ന് പ്രതീഷ് പറയുന്നു. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് പറഞ്ഞത്.

ഞാൻ അഭിനയത്തിൽ നിന്നും തത്കാലത്തേക്ക് വിട്ടു നിൽക്കുന്നു.സൂര്യ ടിവിയിൽ ഇപ്പോൾ കണ്ടന്റ് ഹെഡ് ആയി ജോലി നോക്കി വരികയാണ്. മുഴുവനായി അഭിനയം വിട്ടു എന്ന് പറയാനാകില്ല. നല്ല അവസരങ്ങൾ വന്നാൽ അഭിനയിക്കും. പക്ഷെ ഇപ്പോൾ പ്രിയം എഴുത്തിനോടാണ്. നല്ല കഥകൾ എഴുതാൻ താത്പര്യമുണ്ട്. മുൻപ് യോദ്ധ സിനിമയുടെ രണ്ടാം ഭാഗം ഞാൻ എഴുതിയിരുന്നു.അമ്പിളിച്ചേട്ടനെ കൊണ്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ധാരണയുമായി.പക്ഷേ നിർഭാഗ്യവശാൽ അദ്ദേഹത്തിന് അപകടം സംഭവിച്ചു. ഇന്നും ഞാൻ പ്രതീക്ഷയിലാണ്, അദ്ദേഹം മടങ്ങി വരുമ്പോൾ ആ ചിത്രം ആരംഭിക്കാനായി. ചന്ദനമഴയുടെ ആരാധകർ തന്ന സ്നേഹം എടുത്തു പറയേണ്ടതാണ്. ഇന്നും ചില പ്രേക്ഷകർ എന്നെ കാണുമ്പോൾ സ്നേഹത്തോടെ അടുത്ത് വരികയും, വിഷ് ചെയ്യുകയും ഒക്കെ ചെയ്യാറുണ്ട് പ്രതീഷ് പറയുന്നു.

സ്നേഹത്തിന്റെ ശ്രാദ്ധം എന്ന ടെലിഫിലിമിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നുവരുന്നത്. 2007 ൽ താരത്തിന് മികച്ച അവതാരകനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി. മഴവിൽ മനോരമയിലെ നോക്കെത്താ ദൂരത്ത് എന്ന പരമ്പരയുടെ പ്രൊഡക്ഷൻ നിർവഹിച്ചതും പ്രതീഷ് ആയിരുന്നു. റേഡിയോ ജോക്കിയായും തൻെറ കഴിവ് തെളിയിച്ച പ്രതീഷ് ഇപ്പോൾ ജിസ് ജോയ് യുടെ അഞ്ചാമത്തെ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയിരിക്കുകയാണ്. കുവൈറ്റിൽ നഴ്സ്സായ ദേവജയാണ് പ്രതീഷിന്റെ ഭാര്യ. ദേവപ്രതീക് ആണ് താരത്തിന്റയെ ഏക മകൻ.

shortlink

Post Your Comments


Back to top button