ആരാധകര്ക്കരുടെ പ്രിയതാരമാണ് പൃഥ്വിരാജ് നടന് എന്നതിന് അപ്പുറം സംവിധായകമികവിലും താരം ഏറെ മുമ്പിലാണ് താരത്തിന്റേതായി പുറത്തിറങ്ങിയചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ് സമ്മാനിച്ചത്.
അഭിനേതാവായി മുന്നേറുന്നതിനിടയില്‍ത്തന്നെ സംവിധായകനായുള്ള വരവിനെക്കുറിച്ച് തുറന്നുപറഞ്ഞ താരമാണ് പൃഥ്വിരാജ്. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ആ സ്വപ്നമെല്ലാം സാക്ഷാത്ക്കരിച്ച് മുന്നേറുകയാണ് അദ്ദേഹം. ശക്തമായ പിന്തുണയുമായി ഭാര്യ സുപ്രിയ മേനോനും അദ്ദേഹത്തിനൊപ്പമുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് സുപ്രിയയാണെന്ന് പൃഥ്വി പറഞ്ഞിരുന്നു. കഥ കേള്‍ക്കുകയും നല്ല തിരക്കഥയാണെങ്കില്‍ പൃഥ്വിക്ക് റഫര്‍ ചെയ്യുകയുമാണ് പതിവെന്നുമായിരുന്നു സുപ്രിയ പറഞ്ഞത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫര്‍ സൃഷ്ടിച്ച അലയൊലികള്‍ ഇപ്പോഴും ആരാധകമനസ്സിലുണ്ട്.
ലൂസിഫര്‍ രണ്ടാം ഭാഗം ഒരുങ്ങുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടായിരുന്നു പൃഥ്വിരാജ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ആരാധകര്‍ ആ വരവിനെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയായാണ് എമ്പുരാനുമായി താനെത്തുന്നുണ്ടെന്ന് വ്യക്തമാക്കി താരമെത്തിയത്. മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ചായിരുന്നു ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ആടുജീവിതം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും താന്‍ എമ്പുരാനിലേക്ക് കടക്കുകയെന്ന് താരം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പാര്‍ട്ടിയിലും ഇവരുടെ ചര്‍ച്ച എമ്പുരാനെക്കുറിച്ചായിരുന്നുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സുപ്രിയ മേനോന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇതേക്കുറിച്ചുള്ള വിശേഷം താരപത്നി പങ്കുവെച്ചത്.
മോഹന്‍ലാലും പൃഥ്വിരാജും ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ടെന്നും. ലൂസിഫറിനിടയിലായിരുന്നു ഇരുവരും കൂടുതല്‍ അടുത്തത്. മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുകയെന്ന സ്വപ്നം വളരെ മുന്‍പേ മനസ്സിലുണ്ടായിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അച്ഛനൊപ്പം മാത്രമല്ല അമ്മയ്ക്കും മക്കള്ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മോഹന്‍ലാലും എത്തിയിരുന്നു. ഇത്കുടാതെ സുചിത്രയും സുപ്രിയയും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വീട്ടിലേക്കെത്തിയ സന്തോഷത്തെക്കുറിച്ച് തുറന്നുപറഞ്ഞത് സുപ്രിയയാണ്. മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ഒരുമിച്ചുള്ള ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.താരങ്ങളുടെ പുതിയ മാസ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് സന്തോഷത്തിനിടയില്‍ നില്‍ക്കുമ്പോഴും പൃഥ്വിരാജ് ചര്‍ച്ച ചെയ്യുന്നത് എല്‍2 വിനെക്കുറിച്ചാണെന്നാണ് സുപ്രിയ പറയുന്നത്.
Post Your Comments