വളരെ പെട്ടെന്ന് തന്നെ ഹിന്ദി സിനിമയിലെ ഭാവി താരമെന്ന് വിലയിരുത്തപ്പെട്ട നടിയാണ് സാറ അലി ഖാന്. സെയ്ഫ് അലി ഖാന്റേയും അമൃത സിങ്ങിന്റേയും മകളായ സാറയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്. ക്രിസ്തുമസ് ആഘോഷത്തിന് ശേഷമുള്ള അവധി ആസ്വദിക്കുന്നതിനിടെയുള്ള ചിത്രങ്ങളാണ് വെെറലാകുന്നത്.
അവധി സമയം ആഘോഷിക്കാന്‍ സാറ തിരഞ്ഞെടുത്തത് കേരളമാണ്. സുഹൃത്ത് കാമ്യ അറോറയ്ക്കൊപ്പമാണ് സാറ കേരളത്തിലെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ദെെവത്തിന്റെ സ്വന്തം മണ്ണിലെത്തിയ സാറയ്ക്ക് കേരളം സമ്മാനം നല്‍കിയിരിക്കുന്നത് നടിയുടെ ഛായാചിത്രമാണ്. ഇതിന്റെ ചിത്രവും സാറ പങ്കുവച്ചിട്ടുണ്ട്.
ഒപ്പം കേരള സ്റ്റെെല്‍ ഭക്ഷണവും താരം ട്രെെ ചെയ്തു. കേരളത്തിന്റെ തനത് ഭക്ഷണങ്ങളും കേരളാ ചായയും കഴിക്കുന്നതിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
Post Your Comments