ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവന്’ എന്ന ചിത്രമാണ് സുരാജിന് ദേശീയ തലത്തില്‍ അംഗീകാരം നേടിക്കൊടുത്തത്. ഒരു ഹാസ്യ നടനായി മാത്രം മലയാള സിനിമയുടെ മെയിന്‍ സ്ട്രീം സിനിമകളില്‍ തിളങ്ങി നിന്നിരുന്ന സുരാജിന് എങ്ങനെ ഒരു ദേശീയ പുരസ്കാരം ലഭിച്ചു എന്നതായിരുന്നു അന്ന് പലരെയും അത്ഭുതപ്പെടുത്തിയത്, എന്നാല്‍ ‘പേരറിയാത്തവന്’ സിനിമ കണ്ട പ്രേക്ഷകര്‍ക്ക് ആ സംശയം മാറിക്കിട്ടിയെങ്കിലും ആ സിനിമ കാണാതെ പോയ ഭൂരിഭാഗം പ്രേക്ഷകര്‍ക്കും സുരാജിന്റെ ദേശീയ അംഗീകാരം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആ സമയത്താണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ സുരാജിന്റെ മറ്റൊരു മുഖം പ്രേക്ഷകര്‍ കണ്ടത്. രണ്ടു സീനില്‍ വന്നു പോകുന്ന സുരാജിന്റെ വൈകാരികമായ രംഗം പ്രേക്ഷകര്‍ അത്ഭുതത്തോടെ നോക്കി ഇരുന്നു. ഇയാള്‍ ദേശീയ അവാര്‍ഡിന് യോഗ്യനായ നടന് തന്നെ എന്ന് പ്രേക്ഷകരും പിന്നീട് വിലയിരുത്തി. ഇപ്പോഴിതാ തനിക്ക് ജനപ്രീതി നല്കിയ ആ കഥാപാത്രത്തെക്കുറിച്ച് ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് സുരാജ്.
‘ഞാന്‍ ചോദിച്ചു വാങ്ങിയ വേഷമായിരുന്നു ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം, എനിക്ക് ഇന്നും കഥാപാത്രങ്ങള്‍ അങ്ങോട്ട് ചോദിച്ചു വാങ്ങുന്നതില്‍ മടിയില്ല. താങ്കളുടെ ഒരു സിനിമയില്‍ എന്നെ പങ്കെടുപ്പിക്കണേ എന്ന് ദിലീഷ് പോത്തനോടും പറഞ്ഞിരുന്നു. ദിലീഷ് നായക വേഷം തന്നാണ് എന്നെ പിന്നീട് ഞെട്ടിച്ചത്. സത്യത്തില്‍ ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ പ്രേക്ഷകരുടെ സംശയം പിന്നെയും നീണ്ടുപോയേനെ. ഇവനൊക്കെ എങ്ങനെ ദേശീയ അവാര്‍ഡ് ലഭിച്ചെന്ന സംശയത്തിനു മറുപടി കൊടുത്തത് ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രമായിരുന്നു’.
Post Your Comments