ആരാധകരുടെ പ്രിയ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയ്ക്ക് വിലമതികാനാവാത്ത രണ്ട് മിന്നും താരങ്ങളാണ് ഇരുവരും ഇപ്പോള്‍ യൂട്യൂബില്‍ വലിയ താരയുദ്ധം തന്നെ സൃഷ്ടിച്ചുകൊണ്ട് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പുതിയ ചിത്രങ്ങളുടെ ടീസറുകള്‍. ഇരുവരുടെയും ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ടീസറുകള്‍ പൊതുവെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിസംബര്‍ മാസത്തിലാണ മമ്മൂട്ടി നായകനായെത്തുന്ന ഷൈലോക്ക് എന്ന ചിത്രത്തിലെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. എല്ലാ പ്രേക്ഷകരെയും ടീസര്‍ വിസ്മയിപ്പിച്ചു. മെഗാസ്റ്റാറിന്റെ പുതിയ വേഷപ്പകര്‍ച്ച ആരാധകര്‍ക്ക് വലിയ ആവേശം തന്നെയാണ് നല്‍കിയത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആക്ഷന്‍ വലിയ പ്രാധാന്യമാണുള്ളത്.
ഈ മാസം ഇരുപതാം തീയതിയാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മോഹന്‍ലാലിന്റെ മാസ്സ് ഡയലോഗുകള്‍ കൊണ്ടും ടീസര്‍ ആരാധകര്‍ക്ക് വലിയ ആവേശം തന്നെയാണ് നല്‍കിയത്. പ്രശസ്ത സംവിധായകന് സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏകദേശം 32 കോടിയോളം മുതല്‍മുടക്കിലാണ് അണിയിച്ചൊരുക്കുന്നത്.
ഇരു താരരാജാക്കന്മാരുടെയും ടീസറുകള്‍ യൂട്യൂബില്‍ വലിയ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് അതില്‍ ആരാണ് ഇപ്പോള്‍ മുന്‍പന്തിയില്‍.എല്ലാ മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകരും ഇപ്പോള്‍ യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തിലെ പേരിലാണ് തങ്ങളുടെ ഫാന്‍സ് പവര്‍ എടുത്തുകാട്ടുന്നത്. നിലവില്‍ മമ്മൂട്ടിയുടെ ഷൈലോക്കിന്റെ ഇതാരാണ് കാഴ്ചക്കാരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
1.9 മില്യണ്‍ ആളുകളാണ് ഷൈലോക്കിന്റെ ഇതുവരെയും കണ്ടിരിക്കുന്നത്.
ഷൈലോക്കിന്റെ ടീസറിനെ അപേക്ഷിച്ച് കാഴ്ചക്കാരുടെ എണ്ണം അല്പം കുറവാണെങ്കിലും ബിഗ് ബ്രദറിന്റെ ടീസറും വലിയ തരംഗം തന്നെയാണ് യൂട്യൂബില്‍ സൃഷ്ടിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ‘ബിഗ് ബദറി’ന്റെ ടീസര്‍ നിലവില്‍ 1.5 മില്യന്‍ ആളുകളാണ് കണ്ടിരിക്കുന്നത്. അത്ര പ്രാധാന്യമില്ലാത്ത കണക്കുകള്‍ ആണെങ്കിലും ഇരുവരുടെയും ആരാധകര്‍ക്കിടയില്‍ ഈ കണക്കുകള്‍ക്ക് വലിയ കാര്യമാണുള്ളത്.താര രാജകന്മാരുടെ ചിത്രങ്ങളുടെ റീലിസിനായി കാത്തിരിക്കുകയാണ് ആരാധകര്‍ വന്‍ വിജയം കുറിക്കാന്‍ ഇരുചിത്രങ്ങള്‍ക്കും കഴിയുമെന്നാണ് ആരാധകരും പറയുന്നത്.
Post Your Comments