
അമിതാഭ് ബച്ചന് രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഹിന്ദി സിനിമാ ലോകത്തെ ഇതിഹാസ താരമാണ് അമിതാഭ് ബച്ചന്. ബച്ചന് അസുഖ ബാധിതനാണെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആരാധകര്‍ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്.
‘എല്ലാവരുടേയും ആശംസകള്‍ക്ക് നന്ദി. ആരോഗ്യ നില മെച്ചപ്പെട്ട് വരുന്നു. പനി ബാധിച്ചു. യാത്ര ചെയ്യാന്‍ അനുവാദമില്ല, ദേശീയ അവാര്‍ഡ് ചടങ്ങിന് എത്താനാകില്ല. നിര്‍ഭാഗ്യം, ഖേദിക്കുന്നു’ അമിതാഭ് ബച്ചന് കുറിച്ചു.
അസുഖത്തെ തുടര്‍ന്ന് ബച്ചന് ദേശീയ ചലചിത്ര അവാര്‍ഡിന് എത്തിയിരുന്നില്ല. സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് താരത്തിനായിരുന്നു.
Post Your Comments