ബാലു-നീലു കുടുംബത്തില്‍ പുതിയ അതിഥി എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. നീലുവിന്റെ മൂത്ത മകളായ ലച്ചുവിന്റെ വിവാഹം ഇന്നാണ്. അവതാരകനും നടനുമായ ഡെയ്ന്‍ ഡേവിസാണ് ലച്ചുവിനെ വിവാഹം ചെയ്യുന്നത്.
കല്യാണ ഒരുക്കത്തിനിടയിലെ രസകരമായ സംഭവങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയിലെ കുഞ്ഞമ്മയും ഭാസിയും ചന്ദ്രനും ശങ്കരണ്ണനുമൊക്കെയായി ആഘോഷം കൊഴുക്കുകയാണ്.
സര്‍വ്വാഭരണ വിഭൂഷിതയായി ലച്ചുവിനെ വേദിയിലേക്ക് ആനിയിക്കുന്നത് നീലുവും ബാലുവും ചേര്‍ന്നാണ്. വരനായെത്തുന്ന ഡെയ്നെ കാല്‍കഴുകിച്ച് മാലയിട്ട് സ്വീകരിക്കുന്നത് മുടിയനാണ്. വൈകുന്നേരം 4 മുതല്‍ 5.30 വരെയാണ് വിവാഹ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്.
ലച്ചുവായി എത്തുന്നത് ജൂഹിയാണ്. വിവാഹ കാര്യം പുറത്തു വന്നതോടെ ഇത് ജൂഹിയുടെ വിവാഹം ആണോ എന്നായിരുന്നു ആരാധകരുടെ സംശയം. ലച്ചുവാണ് വിവാഹിത ആകുന്നതെന്നും അതിനു ശേഷവും ഉപ്പും മുളകില്‍ താന്‍ ഉണ്ടാകുമെന്നും ജൂഹി ആരാധകരെ അറിയിച്ചു
Post Your Comments