‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെ നായകനായി കടന്നുവന്ന നടൻ അക്ഷയ് രാധാകൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ക്രിസ്മസ് ആശംസ വളരെ വേറിട്ടതാണ്. തൻ്റെ ഉറ്റ തോഴനായ വീരൻ എന്ന് വിളിപ്പേരുള്ള വളര്‍ത്തുനായയ്ക്കൊപ്പമുള്ള വീഡിയോയാണ് താരം ആരാധകര്‍ക്കും സുഹൃത്തുക്കൾക്കുമൊപ്പം പങ്കുവെച്ചിട്ടുള്ളത്. എൻ്റെ പങ്കാളിയുമൊത്തുള്ള പുറത്തുപോകൽ നിനക്ക് വേണ്ടി ഒഴിവാക്കിയിട്ടുണ്ടെന്നും നീ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്നും എന്നിട്ടും എനിക്ക് നീ പെര്‍ഫെക്ടാണ് എന്നും എഴുതിയ കുറിപ്പ് വീരന് മുന്നിൽ കാട്ടിക്കൊണ്ടുള്ള വീഡിയോയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ഞാൻ പറയുന്നതൊന്നും കേൾക്കാൻ നീ കൂട്ടാക്കിയിട്ടില്ലെന്നും എന്നിട്ടും തനിക്ക് നീ പെര്‍ഫെക്ടാണ് എന്നാണ് വീരനെ പറ്റി അക്ഷയ് പറയുന്നത്. നടൻ പൊതുവേദിയിൽ വീരനുമൊത്ത് വന്നതും ഇതിനെ വിമര്‍ശിച്ച് ഒരു അധ്യാപിക രംഗത്തെത്തിയതും ഏറെ വിവാദമായിരുന്നു. കോളേജുകളിലെ പരിപാടികളിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാറുള്ള അക്ഷയ് വീരനുമൊത്താണ് എത്താറുള്ളത്. ഇത് ഏറെ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
Post Your Comments