CinemaLatest NewsMollywoodNEWS

2019.ല്‍ ചര്‍ച്ചയായ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ താരങ്ങള്‍

 

2019 ഒരു മികച്ച വര്‍ഷമായിരുന്നു തെന്നിന്ത്യന്‍ സിനിമയെ സംബന്ധിച്ച് ഒരു പിടി നല്ല ചിത്രങ്ങളായിരുന്നു ഇത്തവണ തിയേറ്ററുകളില്‍ എത്തിയത്. ഇതവണ നടിമാരുടെ താര തിളക്കമായിരുന്നു ഉണ്ടായിരുന്നത് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ പോലും നായികമാര്‍ ചര്‍ച്ച വിഷയമായിരുന്നു. കരുത്തുറ്റ സ്ത്രീ കഥാപാത്ര ചിത്രങ്ങളായിരുന്നു മികച്ചു നിന്നത്.2019 ല്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച തെന്നിന്ത്യന്‍ നടിമാര്‍ ഇവരായിരുന്നു

ലേഡി സൂപ്പര്‍ സാറ്റാര്‍ മഞ്ജു വാര്യയര്‍ക്ക് ഇതവണ മികച്ച വര്‍ഷമാണ്. താരം കോളിവുഡില്‍ അരങ്ങേറ്റം കുറിച്ച വര്‍ഷമായിരുന്നു 2019. മലയാളത്തില്‍ നിരവധി ശക്തമായ കഥാപാത്രങ്ങളുമായാണ് താരം എത്തിയത്. നായകന്മാര്‍ അരങ്ങ് വാണിരുന്ന കാലത്ത് ഒറ്റയാള്‍ പേരാട്ടത്തിലൂടെ മുന്‍നിര താരങ്ങളോടൊപ്പം പിടിച്ച് നിന്ന് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി സ്വന്തമാക്കാന്‍ മഞ്ജുവിന് ആയി. രണ്ടാം വരവിലും അങ്ങനെ തന്നെയാണ് . അസുരന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴ് സിനിമ മേഖലയിലും തിളങ്ങാന്‍ മഞ്ജുവിന് സാധിച്ചിരുന്നു.

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. നായകന്മാര്‍ അരങ്ങ് തകര്‍ക്കുന്ന തമിഴ് സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ നയന്‍സിന് ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ. ഈ വര്‍ഷം പ്രിയ താരത്തിന്. തമിഴില്‍ മാത്രമല്ല മലയാളം., തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യന്‍ ഭാഷകളിലും താരത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നു. സൂപ്പര്‍ ഹിറ്റായിരുന്നു.താരത്തിന്റെ ചിത്രങ്ങള്‍

പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച സായ് പല്ലവിയ്ക്കും ഈ വര്‍ഷം മികച്ച താരയിരുന്നു മികച്ച ചിത്രങ്ങലില്‍ അരങ്ങ് തകര്‍ക്കാന്‍ താരത്തന് കഴിഞ്ഞു. സൂര്യയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ട എന്‍ജികെ., ഫഹദ് ഫാസിലിനോടൊപ്പമെത്തിയ മലയാള ചിത്രമായ അതിരനും തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയിരുന്നത്.

ഉയരെ എന്ന ഒറ്റ ചിത്രത്തിലൂടെ പാര്‍വതിയ്ക്കും ഈ വര്‍ഷം ഏറെ മികച്ചതായിരുന്നു.താരത്തിന്റെ ജാതകം തന്നെ മറ്റി മറിക്കുകയായിരുന്നു ഈ ചിത്രം ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രം പാര്‍വതിയുടെ കരിയറില്‍ വന്‍ ബ്രേക്ക് നല്‍കുകയായിരുന്നു. വൈറസിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു നാലുതാരങ്ങള്‍ക്കും ഏറെ ഗംഭീരമായ സ്വീകരണമാണ് ഈ വര്‍ഷം ആരാധകരില്‍ നിന്നും ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button