BollywoodCinemaGeneralLatest NewsNEWS

ഛപാക്കും ഉയരെയും തമ്മില്‍ സാമ്യമോ? ചോദ്യത്തിന് മറുപടിയുമായി ദീപിക പദുകോൺ

ചപകിന്റെ ട്രെയിലർ റിലീസായതുമുതൽ പ്രേക്ഷകർ മലയാള സിനമയായ ഉയരെയുമായി സാദൃശ്യം തോന്നുന്നുവെന്ന് പ്രതികരിക്കുന്നുണ്ട്.

ബോളിവുഡ് താരം ദീപിക പദുകോണിന്റെ ഏറ്റവും പുതിയ ചിത്രം ചപകിനായി കാത്തിരിക്കുകയാണ് ആരാധകർ. ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ സിനിമയിലെ വ്യത്യസ്ത ലുക്കുകളിലുള്ള ദീപികയുടെ ചിത്രങ്ങൾ ശ്രദ്ധേയമായിക്കഴിഞ്ഞു. എന്നാൽ ചപകിന്റെ ട്രെയിലർ റിലീസായതുമുതൽ പ്രേക്ഷകർ മലയാള സിനമയായ ഉയരെയുമായി സാദൃശ്യം തോന്നുന്നുവെന്ന് പ്രതികരിക്കുന്നുണ്ട്.

‌പാർവതി നായികയായെത്തിയ ഉയരെ കഴിഞ്ഞ ഏപ്രിലിലാണ് പ്രദർശനത്തിനെത്തയത്. സിനിമയിൽ ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന ഒരു ഏവിയേഷൻ വിദ്യാർഥിനിയെ ആണ് പാർവതി അവതരിപ്പിച്ചത്. വലിയ തരത്തിലുള്ള അഭിനന്ദനങ്ങളാണ് സിനിമയ്ക്കും പാർവതിക്കും ലഭിച്ചത്.

ഇപ്പോഴിതാ ആ സംശയം ദീപികയോട് തന്നെ ചോദിച്ചിരിക്കുകയാണ് ഒരു അഭിമുഖത്തിൽ. ചപകിന് ഉയരെയുമായുള്ള സാമ്യത്തെക്കുറിച്ചാണ് ചോദ്യം ഉയർന്നത്. എല്ലാ കഥകളും വേറിട്ടതാണെന്നും അതിന് ഒരു തനിമ ഉണ്ടാകുമെന്നുമാണ് ദീപിക പറയുന്നത്. ‘എല്ലാവർക്കും കഥ പറയുന്നതിൽ വേറിട്ട ശൈലി കാണും. ആര്‍ക്കു വേണമെങ്കിലും ഇന്ന് ലക്ഷ്മിയെ പറ്റിയോ ആസിഡ് ആക്രമണത്തെ കുറിച്ചോ സിനിമ എടുക്കാം. പക്ഷേ അതിനെല്ലാം വേറിട്ടൊരു അവതരണ ശൈലി കാണും. അതൊരു നല്ല കാര്യമാണെന്നാണ് ഞാൻ കരുതുന്നത്’. ദീപിക വ്യക്തമാക്കുന്നു.

‘സിനിമ ഏറ്റവും ശക്തമായ മാധ്യമമാണ്. അതുകൊണ്ട് തന്നെയാണ് നമ്മൾ അതിലൂടെ കഥകൾ പറയുന്നത്. രാജ്യത്ത് ആസിഡ് ആക്രമണങ്ങൾ നിലനിന്നിരുന്നില്ല എന്നല്ല മറിച്ച് നിലനിൽക്കുന്നു എന്നാണ് പറയുന്നത്. പീഡനമോ അല്ലെങ്കിൽ മറ്റേത് പ്രശ്നവും പോലെ സംസാരിക്കേണ്ട വിഷയം തന്നെയാണ് ഇത്. ഷബാന ജി കഴിഞ്ഞ വർഷം ഇതിനെ ആസ്പദമാക്കി ഒരു സിനിമ ചെയ്തിരുന്നു. ഇതേ വിഷയത്തിൽ മറ്റ് കുറേ സിനിമകൾ ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് ഉയരെയുമായുള്ള സാമ്യത ആശങ്കപ്പെടാനുള്ളതല്ലെന്ന് താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button