GeneralLatest NewsTV Shows

ഞാൻ രണ്ടാമതും വിവാഹം ചെയ്തത് എന്റെ ഭാര്യയെ; രണ്ടാം വിവാഹത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് നടന്‍ വിനോദ് കോവൂര്‍

മൂകാംബികയിൽ പോയപ്പോൾ അവിടെ വച്ചു കണ്ട സ്വാമിയോടു ഇക്കാര്യം യാദൃച്ഛികമായി പറഞ്ഞപ്പോൾ അദ്ദേഹമാണ് ഗുരുവായൂരിൽ പോയി വിവാഹം ചെയ്യാൻ നിർദേശിച്ചത്.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് വിനോദ് കോവൂര്‍. എം 80മൂസ, മറിമായം തുടങ്ങിയ പരമ്പരകളിലൂടെ ജനപ്രിയ നായി മാറിയ വിനോദ് രണ്ടാമതും വിവാഹിതനായി എന്ന രീതിയില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഗുരുവായൂരില്‍ തുളസിമാല ചാര്‍ത്തി വിനോദും ഭാര്യയും നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയ വലിയ ചര്‍ച്ചയായി. അതിനെക്കുറിച്ച് വിനോദ് തുറന്നു പറയുന്നു

”എനിക്ക് ഗുരുവായൂർ വച്ച് വിവാഹം കഴിയ്ക്കണമെന്നു വലിയൊരു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, വീട്ടുകാരുടെ നിർബന്ധം കൊണ്ട് ദേവൂന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹസമയത്ത് കറന്റ് പോയതുകൊണ്ട് ഫോട്ടോയും വിഡിയോയുമെല്ലാം മങ്ങിപ്പോയി. ഇടയ്ക്ക് ഗുരുവായൂർ പോകുമ്പോൾ ഞാൻ ദേവൂന്റെ അടുത്ത് പഴയ മോഹം പറയും. അങ്ങനെ ഒരു ദിവസം മൂകാംബികയിൽ പോയപ്പോൾ അവിടെ വച്ചു കണ്ട സ്വാമിയോടു ഇക്കാര്യം യാദൃച്ഛികമായി പറഞ്ഞപ്പോൾ അദ്ദേഹമാണ് ഗുരുവായൂരിൽ പോയി വിവാഹം ചെയ്യാൻ നിർദേശിച്ചത്. അങ്ങനെ വിവാഹവാർഷികത്തിന് ഞങ്ങൾ ഗുരുവായൂർ നടയിൽ വച്ച് ഒരിക്കൽക്കൂടി വിവാഹതിരായി. മനസിന് ഇഷ്ടമുള്ള വേഷം ധരിച്ച് തുളസിമാലയിട്ട് വിവാഹം ചെയ്തത് പ്രത്യേക അനുഭവമായിരുന്നു. അതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഞാൻ രണ്ടാമതും വിവാഹം ചെയ്തു എന്ന രീതിയിലാണ് വാർത്ത പ്രചരിച്ചത്. സത്യത്തിൽ, ഞാൻ വിവാഹം ചെയ്തത് എന്റെ ഭാര്യ ദേവൂനെ തന്നെയാണ്. ” വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനോദ് പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button