പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ സിനിമാപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് ഭീഷണിയുമായെത്തിയ ബിജെപി നേതാവിനെ പരിഹസിച്ച് സംവിധായകന് കമല്‍. സന്ദീപ് വാര്യര്‍ എന്ന ഒരു ബിജെപി നേതാവുണ്ടോയെന്ന് പോലും അറിയില്ലെന്ന് കമല്‍ വ്യക്തമാക്കി.
നികുതി അടക്കുന്ന കാര്യത്തില്‍ സിനിമാക്കാര് വീഴ്ച വരുത്താറുണ്ടെന്നും നികുതി അടച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്നും അല്ലെങ്കില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ കയറി ഇറങ്ങും എന്നായിരുന്നു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സന്ദീപ് വാര്യരുടെ ഭീഷണി. ഈ നേതാവ് ഇന്‍കംടാക്സ് ഉദ്യോഗസ്ഥനാണെന്ന് പോലും തനിക്ക് അറിയില്ലെന്നും കമല്‍ വ്യക്തമാക്കി.
Post Your Comments