BollywoodGeneralLatest News

ആ സിനിമ കണ്ട് അവര്‍ എന്നെ വേശ്യയെന്ന് വിളിച്ചു; നടി തുറന്നു പറയുന്നു

. ആദ്യമെല്ലാം ഇത് തനിക്ക് വളരെ ബുദ്ധിമുട്ടു ഉണ്ടാക്കിയെന്നു പറഞ്ഞ താരം എന്നാല്‍ ഇന്ന് അത്തരം കാര്യങ്ങള്‍ വായിക്കാതിരിക്കാന്‍ ശ്രദ്ധിക്കാരുണ്ടെന്നും പറഞ്ഞു.

ശക്തമായ നിലപാടുകള്‍ എപ്പോഴും തുറന്നു പറയുന്നതിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് സുന്ദരിയാണ് കല്‍ക്കി കോച്‌ലിന്‍. ആദ്യ ചിത്രം റിലീസ് ചെയ്തതിന് ശേഷം തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് ദേവ് ഡി ആയിരുന്നു കല്‍ക്കിയുടെ ആദ്യ ചിത്രം. ഈ ചിത്രത്തിന് ശേഷം തന്നെ ചില മാധ്യമങ്ങളില്‍ വന്ന ആര്‍ട്ടിക്കിളില്‍ റഷ്യന്‍ വേശ്യയായി മുദ്രകുത്തിയിരുന്നുവെന്ന് കല്‍ക്കി പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. .

ആദ്യ ചിത്രമായതിനാല്‍ സിനിമയെക്കുറിച്ചും തന്നെക്കുറിച്ചും വരുന്ന എല്ലാ അര്‍ട്ടിക്കിളും ആ സമയത്ത് താന്‍ വായിക്കുമായിരുന്നു. അതില്‍ എഴുതിയിരുന്നത് താനൊരു റഷ്യന്‍ വേശ്യയാണ് എന്ന രീതിയിലായിരുന്നു. താനൊരു റഷ്യക്കാരിയല്ല എന്നാണ് ആദ്യം ആലോചിച്ചത്. അത് വായിച്ച്‌ വല്ലാതായെന്നും താരം പറയുന്നു. ഒരു ആര്‍ട്ടിക്കിള്‍ എഴുതുന്നതിന് മുന്‍പ് കാര്യങ്ങള്‍ പഠിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമെല്ലാം ഇത് തനിക്ക് വളരെ ബുദ്ധിമുട്ടു ഉണ്ടാക്കിയെന്നു പറഞ്ഞ താരം എന്നാല്‍ ഇന്ന് അത്തരം കാര്യങ്ങള്‍ വായിക്കാതിരിക്കാന്‍ ശ്രദ്ധിക്കാരുണ്ടെന്നും പറഞ്ഞു.

അഭിനയത്തില്‍ നിന്നും പിന്മാറിയിരിക്കുന്ന താരം ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍. കാമുകന്‍ ഗയ് ഹെര്‍ഷ്‌ബെര്‍ഗാണ് താരത്തിന്റെ പങ്കാളി. വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതില്‍ താരം രൂക്ഷ വിമര്‍ശനം കേള്‍ക്കേണ്ടിവന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button