മലയാളിക്ക് ഇന്നും മായത്ത അനുഭവങ്ങള്‍ സമ്മാനിച്ച ചിത്രമാണ് മണിച്ചിത്രത്താഴ് നാഗവല്ലിയും ഗംഗയും നകുലനുമെല്ലാം ഇന്നും മരിക്കാത്ത ഒര്‍മ്മകളാണ് .മണിച്ചിത്രത്താഴ് എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം അതേ രീതിയിലുള്ള ഒരു സൂപ്പര്‍ സിനിമയുമായി എത്തുകയാണ് സംവിധായകന് രാകേഷ് ബാല1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും ‘മണിച്ചിത്രത്താഴ്’ എന്ന സിനിമ പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. വളരെ അധികം പ്രത്യേകതകള്‍ ഉള്ളതുകൊണ്ടാണ് ചിത്രം ഇന്നും പുതുമ നഷ്ടപ്പെടാതെ ഒരു ദൃശ്യവിസ്മയമായി നില്‍ക്കുന്നത്
ഫാസിലിന്റെ മണിച്ചിത്രത്താഴിന്റെ പ്രത്യേകതകളില്‍ എടുത്തു പറയേണ്ടത് മലയാളത്തില്‍ അധികം ഉപയോഗിക്കാത്ത ഫാമിലി – മിസ്റ്ററി ത്രില്ലര്‍ എന്ന ജോണറാണ്. അതെ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ രാകേഷ് ബാല സംവിധാനം ചെയ്യുന്ന ‘മാര്‍ജാര ഒരു കല്ലു വച്ച നുണ’. ചിത്രത്തിലെ ഗാനവും ട്രെയിലറും ഏറെ പ്രേക്ഷക ശ്രദ്ധ നേടി.
ചിത്രത്തില്ജെയ്സണ് ചാക്കോ, ഹരീഷ്പേരടി, അഭിരാമി, രാജേഷ് ശര്‍മ്മ, രേണു സുന്ദര്‍, ടിനിടോം, അഞ്ജലി നായര്‍, കൊല്ലം സുധി, സുധീര്‍ കരമന തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിച്ചത് ചിത്രം ജനുവരി മൂന്നിന് പ്രദര്‍ശനത്തിനെത്തും. ജെറി സൈമണ്‍ ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിന് കിരണ്‍ ജോസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജിസ്സണ്‍ ജോര്‍ജ്ജ് പശ്ചാത്തല സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ലിജോ പോള്‍ ആണ്. മുല്ലപ്പള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചാക്കോ മുല്ലപ്പള്ളിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.നാഗവല്ലിയെ കീഴ്പ്പെടുത്താന്‍ എത്തുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.എന്തായാലും മലയാള സിനിമയ്ക്ക് പുതിയൊരു അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക.
Post Your Comments