CinemaGeneralNEWS

‘സച്ചിന് ഓര്‍മ്മയുണ്ടോയെന്ന് അറിയില്ല, പക്ഷെ ആ സെല്‍ഫി ഞാന്‍ മറക്കില്ല ഓര്‍മ്മ പങ്കുവച്ച് പൃഥ്വിരാജ്

തനിക്കൊപ്പം ഒരു ദിവസം നൂറ് പേരെങ്കിലും സെല്‍ഫി എടുക്കാറുണ്ട്. പലരുടേയും മുഖം ഓര്‍ക്കാറില്ല

സിനിമാ താരങ്ങളോടോ കായിക താരങ്ങളോടോ സംഗീതജ്ഞരോടെ അങ്ങനെ ആരോടെങ്കിലുമൊക്കെ ആരാധന തോന്നുന്നത് സാധാരണമാണ്. അതിപ്പോ എത്ര വലിയ താരമായാലും മറ്റൊരാളോട് ആരാധന തോന്നിയേക്കാം. മലയാള സിനിമയിലെ സൂപ്പര്‍ താരമാണെങ്കിലും മറ്റൊരാളോടുള്ള തന്‍റെ കടുത്ത ആരാധനയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പൃഥ്വിരാജ്. താന്‍ സച്ചിന്‍റെ വലിയ ആരാധകനാണെന്ന് പറഞ്ഞ പൃഥ്വി സച്ചിനെ കണ്ട് മുട്ടിയ സംഭവവും പങ്കുവച്ചു.

തന്‍റെ പുതിയ സിനിമയായ ഡ്രെെവിങ് ലെെസന്‍സിന്‍റെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെയായിരുന്നു താരം മനസ് തുറന്നത്. തനിക്കൊപ്പം ഒരു ദിവസം നൂറ് പേരെങ്കിലും സെല്‍ഫി എടുക്കാറുണ്ട്. പലരുടേയും മുഖം ഓര്‍ക്കാറില്ല. പക്ഷെ അവര്‍ ആ നിമിഷം ഒരിക്കലും മറക്കില്ലെന്നും ആതാണ് താരവും ആരാധകരും തമ്മിലുള്ള വ്യത്യാസമെന്ന് പൃഥ്വിരാജ് പറഞ്ഞു. പിന്നീടായിരുന്നു സിച്ചിനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് പൃഥ്വി മനസ് തുറന്നത്.

കൊച്ചിയില്‍ നിന്നും മുംബെെയിലേക്കുള്ള ഫ്ലെെറ്റില്‍ വച്ചായിരുന്നു സച്ചിനെ കണ്ടുമുട്ടിയത്. താന്‍ സച്ചിന്‍റെ കടുത്ത ആരാധകനാണ്. സച്ചിനെ കണ്ടപ്പോള്‍ ആദ്യമൊന്ന് മടിച്ചു. പിന്നെ ധെെര്യം സംഭരിച്ച് സംസാരിക്കുകയായിരുന്നുവെന്ന് പൃഥ്വി പറയുന്നു. സംഭവം സച്ചിന്‍ മറന്നേക്കാം പക്ഷെ ആരാധകനെന്ന നിലയില്‍ തനിക്കത് മറക്കാനാവാത്ത അനുഭവമാണെന്ന് താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button