CinemaLatest NewsMollywoodNEWS

ഒറ്റ സിനിമ കൊണ്ട് ഇങ്ങനെ സംഭവിക്കുമോ തൃഷയുടെ കാര്യം അറിഞ്ഞ് ഞെട്ടി ആരാധകര്‍

അവാര്‍ഡുകള്‍96ലൂടെ വാരിക്കൂട്ടി തൃഷ!

 

ഒട്ടനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ തൃഷയ്ക്ക് തമിഴകത്തിന് പുറമെയും ആരാധകര്‍ ഏറെയാണ് ഇപ്പേള്‍ താരത്തിന്റെ പുതിയ വിശേഷം അറിഞ്ഞാണ് ആരാധകര്‍ ഞെട്ടിയിരിക്കുന്നത്.96ന്റെ വിജയത്തിലൂടെ തമിഴില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമായി മാറിയിരിക്കുകയാണ് തൃഷ. വിജയ് സേതുപതി നായകനായി എത്തിയ സിനിമയുടെ വിജയം നടിയുടെ കരിയറില്‍ വലിയവഴിത്തിരിവുണ്ടാക്കിയിരുന്നു. 96ലെ ജാനകി ദേവി തൃഷയുടെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത സിനിമ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായിരുന്നു.

ചിത്രത്തിന്റെ വിശേഷങ്ങള്‍ തന്നെയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
96ലെ പ്രകടനത്തിന് ഇക്കൊല്ലം നിരവധി അവാര്‍ഡുകളാണ് തൃഷയ്ക്ക് ലഭിച്ചത്. പതിനൊന്നോളം പുരസ്‌കാരങ്ങള്‍ നടിയെ തേടിയെത്തി. 96നൊപ്പം ഹേ ജൂഡ് എന്ന മലയാള ചിത്രത്തിലെ പ്രകടനത്തിനും നടിക്ക് പുരസ്‌കാരം ലഭിച്ചിരുന്നു. ലഭിച്ച അവാര്‍ഡുകള്‍ക്ക് മുന്നില്‍ നിന്നും എടുത്ത തൃഷയുടെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് നടി തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.അതേസമയം 96ന് പിന്നാലെ തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി തൃഷ വീണ്ടും മാറിയിരുന്നു. നിവിന്‍ പോളിയുടെ ഹേയ് ജൂഡിന് ശേഷം നടി വീണ്ടും മലയാളത്തിലേക്കും എത്തുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന റാമിലാണ് തൃഷ നായികയാവുന്നത്.താരത്തിന്റെ പുതിയ മാസ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button