Latest NewsTV Shows

പ്രമുഖ നടിമാരുടെ വീട്ടില്‍ റെയിഡ്? സത്യാവസ്ഥ പങ്കുവച്ച് താരങ്ങള്‍

ആദായ വകുപ്പിന്റെ റെയിഡ് നടന്നിട്ടില്ലെന്നും കൃത്യമായി നികുതി അടയ്ക്കുന്നവരാണ് തങ്ങളെന്നും ഇരുതാരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.

പ്രമുഖ ടെലിവിഷന്‍ താരങ്ങളായ സുമ കനകലയുടെയും അനസുയ ഭരദ്വാജ് എന്നിവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം റെയിഡ് നടത്തിയിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് സത്യമല്ലെന്ന് വ്യക്തമാക്കി താരങ്ങള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

മാധ്യമങ്ങള്‍ കാര്യം അറിയാതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക ആണെന്ന് സുമ പറഞ്ഞു. ആദായ വകുപ്പിന്റെ റെയിഡ് നടന്നിട്ടില്ലെന്നും കൃത്യമായി നികുതി അടയ്ക്കുന്നവരാണ് തങ്ങളെന്നും ഇരുതാരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.

shortlink

Post Your Comments


Back to top button