പൗരത്വനിയമ ഭേദഗതിക്കെതിരെ കൊച്ചിയിൽ പ്രതിഷേധം. സാമൂഹ്യമാധ്യമ കൂട്ടായ്മ, സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കളക്ടീവ് ഫേസ് വണ്‍ എന്നീ സംഘടനകളുടെ സംയുക്ത പ്രതിഷേധപ്രകടനങ്ങളാണ് നടക്കുന്നത്. പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരുടെ സാമൂഹ്യമാധ്യമ കൂട്ടായ്മ അംഗങ്ങള്‍ ഒന്നുചേര്‍ന്ന് സംഘടിപ്പിക്കുന്ന പീപ്പിള്‍സ് ലോങ് മാര്‍ച്ച് തിങ്കളാഴ്ച കലൂര്‍ സ്റ്റേഡിയത്തിന് മുന്നിൽ നിന്നാണ് ആരംഭിച്ചിരിക്കുന്നത്.
നോര്‍ത്ത്, കച്ചേരിപ്പടി, എംജി റോഡ് എന്നിവിടങ്ങളിലൂടെ നീങ്ങുന്ന പീപ്പിൾസ് ലോങ് മാര്‍ച്ച് കൊച്ചിന് ഷിപ്പ്യാര്‍ഡിലാണ് സമാപിക്കുന്നത്. മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി ‘ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്’ എന്ന മുദ്രാവാക്യമുയര്‍ത്തി സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കളക്ടീവ് ഫേസ് വണ്‍ രാജേന്ദ്രമൈതാനത്തിനടുത്ത് ഗാന്ധി സ്ക്വയറില്‍നിന്ന് ഫോര്‍ട്ടുകൊച്ചി വാസ്കോ സ്ക്വയറിലേക്ക് ബഹുജനമാര്‍ച്ച് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
രാത്രി ഏഴിന് വാസ്കോ സ്ക്വയറില്‍ സമാപിക്കുമെന്ന് അറിയിച്ചിരിക്കുന്ന മാര്‍ച്ചിൽ എന്‍ എസ് മാധവന്, സംവിധായകരായ കമല്‍, വേണു, രാജീവ് രവി, ആഷിഖ് അബു, ബി അജിത്കുമാര്‍, കെ എം കമല്‍, എന്‍ എം പിയേഴ്സണ്‍, ഫാ. അഗസ്റ്റിന് വട്ടോളി, റിമ കല്ലിങ്കൽ, നിമിഷ സജയൻ, ഖാലിദ് റഹ്മാൻ തുടങ്ങിയവര്‍ പങ്കെടുക്കും.
Post Your Comments