മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തിന് 31 വയസ്സ് തികയുമ്പോള്‍ ഒരു പ്രേക്ഷകന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രം വിജയിക്കാന്‍ കാരണം ഇതായിരുന്നു എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.മലയാൡകളുടെ എക്കാലത്തെയും പ്രിയ ചിത്രമായിരുന്നു മോഹന്‍ ലാല്‍ നായകനായി എത്തിയ ചിത്രം. സിനിമയെക്കുറിച്ച് സഫീര്‍ അഹമ്മദ് എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. സഫീറിന്റെ കുറിപ്പ് ഇങ്ങനെഡിസംബര്‍ 1988, ചിത്രം എന്ന സിനിമ മലയാളി മനസില്‍ ചേക്കേറിയിട്ട്, മലയാള സിനിമ ബോക്‌സ്ഓഫിസ് ചരിത്രം തിരുത്തി കുറിച്ചിട്ട് ഇന്നേക്ക് 31 വര്‍ഷങ്ങള്‍…അതെ, മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമ ഏത് എന്ന ചോദ്യത്തിന് ഇന്നും ഒരെയൊരു ഉത്തരമേയുള്ളു, പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ‘ചിത്രം അതാണ് ചിത്രത്തിന്റെ വിജയവും
ചിത്രം സിനിമയ്ക്ക് മുമ്പും പിമ്പും എന്നാണ് കമേഴ്‌സ്യല്‍ മലയാള സിനിമയെ വിഭജിക്കേണ്ടത്… ചിത്രത്തിന് മുമ്പുള്ള 50 വര്‍ഷത്തെ പാരമ്പര്യമുള്ള മലയാള സിനിമയ്‌ക്കൊ ചിത്രത്തിന് ശേഷമുള്ള 30 വര്‍ഷത്തെ മലയാള സിനിമയ്‌ക്കൊ ‘ചിത്രം’ നേടിയത് പോലെ ഉള്ള ജനപ്രീതിയൊ, ഒരു ഐതിഹാസിക സാമ്പത്തിക വിജയമൊ നേടാനായിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്…50 കോടി ക്ലബ്, 100 കോടി ക്ലബ് തുടങ്ങിയ ലേബലില്‍ ഇന്ന് ബോക്‌സ് ഓഫീസില്‍ ആഘോഷിക്കപ്പെടുന്ന പല സിനിമകളുടെ സ്ഥാനം ചിത്രം എന്ന സിനിമയുടെ ഒരുപാട് പിന്നിലാണെന്നുള്ളതാണ് വസ്തുത.
മംഗല്യപുഴ എന്ന സാങ്കല്‍പ്പിക ഗ്രാമം, ആ ഗ്രാമത്തിലെ തമ്പുരാന്‍ തന്റെ അവസാനത്തെ അവധിക്കാലം മകളോടും മരുമകനോടും ഒപ്പം ആഘോഷിക്കാന്‍ അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് വരുന്നു, മകള്‍ അച്ഛനെ കാണിക്കാനായി 15 ദിവസത്തേക്ക് ഭര്‍ത്താവായി അഭിനയിക്കാന്‍ ഒരാളെ വാടകയ്ക്ക് എടുക്കുന്നു, ആ 15 ദിവസങ്ങള്‍ക്കുള്ളില്‍ നായകനും നായികയും പരസ്പരം വേര്‍പിരിയാനാകാത്ത വിധം അടുക്കുന്നു, അവസാനം നായകന്‍ തൂക്ക് കയറിലേക്ക് നടന്ന് നീങ്ങുമ്പോള്‍ നായിക ഇനിയുള്ള തന്റെ ജീവിതം നായകന്റെ വിധവയായി ജീവിക്കാന്‍ തീരുമാനിക്കുന്നു, ഒപ്പം നായകന്റെ കുട്ടിയെയും ഏറ്റെടുക്കുന്നു.ഇങ്ങനെ പോകുന്നു ആ കുറിപ്പ് ഈ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments