മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ദുവും നാല് മക്കളുമടങ്ങുന്ന ഈ കുടുംബം എല്ലാ അർത്ഥത്തിലും ഒരു മാതൃകാ കുടുംബമാണ്. ഇപ്പോഴിതാ അച്ഛൻ എന്ന രീതിയിൽ താൻ എങ്ങനെയാണെന്നതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.
പാരന്റിംഗിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും, അഹാനയെ വളർത്തിയാണ് തങ്ങളത് പഠിച്ചതെന്നും താരം പറയുന്നു. ‘പോസിറ്റിവിറ്റിയെക്കുറിച്ച് പലരും പറയും. എന്നാൽ പോസിറ്റീവും നെഗറ്റീവും ചേർന്നതാണ് ജീവിതം. പലരും പറയും നമ്മൾ കുട്ടികളുടെ മുന്നിൽ അത് പറയരുത് ഇത് പറയരുതെന്നൊക്കെ. ചിലപ്പോൾ അത് ശരിയായിരിക്കാം. എന്നാൽ ഞാനും സിന്ദുവും അങ്ങനെയല്ല.ഞങ്ങൾ തമ്മിൽ അഘാതമായ അഭിപ്രായ വ്യത്യാസങ്ങളുള്ളവരാണ്. അത്രയും കാലം വളർന്ന് വന്ന സാഹചര്യത്തിൽ നിന്ന് പെട്ടെന്ന് മാറാൻ ആർക്കും പറ്റില്ല, അത്യാവശ്യം വാശിയും ഈഗോയും ഉള്ളവരാണ് ഞങ്ങൾ രണ്ടുപേരും. മാറിനിന്ന് വഴക്ക് കൂടാൻ ഞങ്ങൾക്ക് കഴിയില്ല. ഇതെല്ലാം മക്കൾ കണ്ടാണ് വളരുന്നത്. അതുകൊണ്ടതന്നെ അവർ പഠിച്ചു ഇങ്ങനെയൊക്കെയാണ് ജീവിതമെന്ന്. കുട്ടികളോട് എപ്പോഴും പറയും നമ്മൾ നമ്മളായി ഇരിക്കണമെന്ന്. ആദ്യം കേൾക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകും. പിന്നെ അവർ മനസിലാക്കും’-കൃഷ്ണകുമാർ പറഞ്ഞു.
Post Your Comments